ഇന്നലെ.
“ഇനി പിരിയാം..“
പൊട്ടിയൊഴുകുന്ന കണ്ണീരു തുടക്കാന്‍
മറന്നവള്‍ തിരിഞ്ഞു നടന്നു,
ധീരനായ അവന്‍
ചരിത്രത്തിലേക്കൊരു
കുരുക്കിട്ടു തൂങ്ങിയാടീ
ഇന്ന്
“ബൈ,മിസ്സ് യൂ”
കല്യാണ മേടയിലിരുന്ന്
കണ്ണിറുക്കുന്ന സ്മൈലിയോടവളുടെ
എസ് എം എസ് .
“ഗുഡ് ബൈ,മിസ്സ് യൂ ടൂ”
ചാറ്റ് ബോക്സ്
മാറിപ്പോയതിന്റെ വെപ്രാളത്തില്,
കരയുന്ന സ്മൈലിയോടവന്റെ
മറുപടി..
കുറച്ചൂടെ കഴിഞ്ഞാല് ( നാളെ ആകണ്ട )
“വെല്‍….
വെന്‍ വില്‍ ബി വി മീറ്റ് നെക്സ്റ്റ് ടൈം..“
ഹാഫ് സ്ലീവ് ബ്ലൌസിന്റെ ബട്ടന്‍സ്
അലസമായിടുന്നതിനിടക്ക് അവള്‍.
“…വെന്‍ എവര്‍ യൂ ഗെറ്റ് എ ഫ്രീ ടൈം..
ജസ്റ്റ് ഗീവ് മി എ കോള്‍,“
അവസാന ഓവറിന്റെ
ആവേശത്തിലേയ്ക്ക് മിഴികള് താത്തി
ബെഡ്ഡില് നിന്നെണീക്കാതെ അവന്‍
കൊച്ചു ശകടത്തിലേറി പാഞ്ഞു
പോകുന്നതിനിടയില്‍
പാതി വഴിയലവളോര്‍ത്തൂ
പയ്യന്‍സിന്റെ പേരു
ചോദിക്കാന്‍ മറന്ന് പോയീ…