വേണ്ടാരുന്നൂ....
ഇനി പറഞ്ഞിട്ട് കാര്യമില്ലാന്നറിയാം എങ്കിലും വേണ്ടാരുന്നൂ...
ചിലപ്പോള്‍ നമ്മള്‍ അങ്ങനെയൊക്കെ ആണ് 8),ചുരുങ്ങിയ പക്ഷം മദ്യപിക്കുബ്ബോഴെങ്കിലും , അല്ലാന്ന് ഒരു ഡ്രിങ്കനും പറയില്ലാ,യഥാര്‍ത്ഥത്തില്‍ മദ്യത്തെ നമ്മളൊരു മറയാക്കുകയാണ്,മദ്യപിച്ച് പറയുബ്ബോ അവന്‍ ഫിറ്റായി പറയുകയാന്നെ പറയൂ,ആരും കാര്യമാക്കില്ലാ,നമുക്ക് പറയാനുള്ളത് പറയുകേം ചെയ്യാം,ടിന്റുമോനും കള്ളു കുടിയനും എന്തും പറയാംന്ന് പണ്ടുള്ളോരു പറേണത് ചുമ്മാതല്ലാ.
ഇന്നലെ പറഞ്ഞതെല്ലാം അക്ഷരം പ്രതി സത്യമാണെങ്കിലും പറയണ്ടാരുന്നൂ,ബാക്കി എല്ലാം സഹിക്കാം ആ കൊച്ചിനെ ഒരിക്കലും “ക” “പു” പദവിന്യാസങ്ങള്‍ ചേര്‍ത്തു വിശേഷിപ്പിക്കാന്‍ പാടില്ലാരുന്നൂ,കുറ്റബോധം കൊണ്ട് അതികാലത്തു തന്നെ രണ്ടെണ്ണം വീശാനുള്ള മാനസികാവസ്ഥ..ഹൊ ഞാന്‍ എന്താണീശ്വരാ ഇങ്ങനെ..:(
പ്രണയമാണ് ഏറ്റവും വലിയ ലഹരീ പെണ്ണാണു ഏറ്റോം വലിയ വിഷം(അല്ലാന്നൊന്നും പറഞ്ഞ് ആരും എന്റെ മെക്കിട്ടു കേറണ്ടാ,ചിലരെങ്കിലും വിഷമാണെന്ന് സമ്മയിച്ചേ പറ്റൂ) സത്യത്തില്‍ ദൈവം ഒരു ആന മണ്ടനാണ്,അല്ലെങ്കില്‍ എക്സ്റ്റ്രീം സാഡിസ്റ്റ്..അങ്ങോരു കാരുണ്യ്‌വാനാന്നൊക്കെ പറേണത് കള്ളമാ,ആണെന്നും പെണ്ണെന്നും രണ്ട് ടൈപ്പ് ഉണ്ടാക്കിത് തന്നെ ആദ്യത്തെ അബദ്ധം അല്ലെങ്കില്‍ സാഡിസം,പ്രത്യുദ്പാദനമാണ് വിഷയമെങ്കില്‍ മാങ്ങണ്ടീന്ന് മാങ്ങാ മരോം പുളിങ്കുരൂന്ന് പുളി മരോം ഒക്കെ ഉണ്ടാകണ പോലെ ഒരു സിസ്റ്റം അപ്ലൈ ചെയ്താല്‍ പോരാരുന്നോ??പിന്നെ കാക്ക തൊള്ളായിരം മത വിശ്വാസങ്ങളുണ്ടാക്കന്‍ കൂട്ട് നിന്നൂ,അതും സഹിക്കാം ഈ പെണ്‍പിള്ളേര്‍ക്കൊക്കെ പഠിക്കാന്‍ നല്ല ബുദ്ധി കൊടുത്തപ്പൊ ആണ്‍പിള്ളേരെ കുറേ എണ്ണത്തിനെ ഒന്നിനും കൊള്ളാത്ത മണ്ടന്മാരാക്കീ ഇതെല്ലാം പോട്ടെന്നു വെക്കാം പണക്കാരനെന്നും പാവപ്പെട്ടവനെന്നും രണ്ട് ക്ലാസുകളെ ഈ സമൂഹത്തില്‍ നിലനില്‍ക്കാന്‍ അനുവദിച്ച അന്യായത്തെ.!!!ഹൊ ഭീകരം എന്നല്ലാണ്ട് എന്താ പറയുവാ..പണ്ട് പണ്ട് പണ്ട് ഇ ഭൂമി ഒന്നും ആരുടെം ആരിക്കില്ലാ,ആര്‍ക്കു വേണേലും എവടെ വേണലുംകുറെ സ്ഥലം അതിരു കെട്ടി തിരിച്ച് സ്വന്തമാക്കാമാരുന്നിരിക്കാം,അങ്ങനാണേല്‍ എന്റെ വല്ലുപ്പാടെ വല്ലുപ്പാടെ വല്ലുപ്പ എറണാംകുളം ഭാഗത്തെങ്ങ്നാനും ഒരു പത്തറുപത് ഏക്കര്‍ സ്ഥലം വേലി കെട്ടി തീരിച്ചിട്ടിരുന്നെങ്കി ഇന്ന് ഞാന്‍ ആരായീ,പോയ ബുദ്ധി ആന പിടിച്ചാ കിട്ടില്ലാലോ വെല്ലിപ്പാ!! സ്വന്തം പ്രയത്നം കൊണ്ട് പണക്കാരനായിക്കൂടെന്ന് ആരും ചോദിക്കരുത്,വ്യക്തിപരമായി ജീവിക്കാനാവശ്യമുള്ളതിലേറേം പണം സബ്ബാദിക്കണതും കൈവശം വെക്കണതും ഒരു തെറ്റായ ഇടപാടാണെന്നവിശ്വാസക്കാരനാ ഞാന്‍..ങാ അയിനെ ആണ് കമ്മ്യൂണിസം എന്ന് പറേണതെങ്കില്‍ കമ്മ്യൂണിസ്റ്റ്...അപ്പൊ ദൈവത്തെ കുറ്റം പറഞ്ഞോണ്ട് വരുകരാന്നൂ,ഏറ്റോം ചുരുങ്ങിയത് ആ സാധനത്തിനെന്നെ ഇച്ചിരിം കൂടെ ഗ്ലാമറായി റിലീസാക്കാരുന്നൂ..ഇങ്ങനൊക്കെയുള്ള അനീതികള്‍ ചെയ്യുകേം കൂട്ടു നിക്കേം ചെയ്ത ദൈവത്തെയൊക്കെ പിന്നെ....:( ഇല്ലാ ഞാന്‍ ഒന്നും പറേണില്ലാ....:-/
ഇനി എന്റെ പ്രണയത്തിലേയ്ക്ക് വരാം,നാലാം ക്ലാസിലാരുന്നു ആദ്യത്തെ പ്രണയം മഞ്ഞ കുപ്പായോം കൈ നിറയെ മഞ്ഞ വളകളുമിട്ട് വന്ന ആ വെളുത്ത് സുന്ദരിയാ പെങ്കൊച്ച് ഒന്നു മുതല്‍ എന്റെ ക്ലാസിലാരുന്നൂ എങ്കിലും എനിക്കയിനോട് പ്രണയം തോന്നാന്‍ നാലു വര്‍ഷം വേണ്ടി വന്നൂ,അല്ലെങ്കിലും യഥാര്‍ത്ഥത്തിലുള്ള ലവൊന്നും ഫസ്റ്റ് സൈറ്റീ സംഫവിക്കാറില്ലാലോ,പിന്നീട് പത്താം ക്ലാസുവരെ ഞങ്ങള്‍ ഒരു ക്ലാസ്സിലാണ് പഠിച്ചത് എങ്കിലും ഇന്നീ നിമിഷം വരെ അയിനറിയല്ലാ എനിക്കയിനോട് ഐ ലവ്യു ആരുന്നൂന്ന്..ഞാന്‍ സൌദീലാരുന്നപ്പൊ അവള്‍ടെ കല്യാണം കഴിഞ്ഞു എനിക്കയിനു കൂടാന്‍ പറ്റാഞ്ഞേല്‍ വിഷമമുണ്ട്...എന്നു കരുതി പത്ത് വരെ കയിലു കുത്തുന്നതിനിടയ്ക്ക് വേറാരോടും അതു തോന്നീട്ടില്ലേന്ന് ചോദിക്കരുത് നീന,ജെസ്ന,എന്നിങ്നനെ വേറേം കഥാപാത്രങ്ങളോട് എനിക്കതുണ്ടാരുന്നൂന്ന് അവരൊഴിച്ച് വേറേ എന്റെ ക്ലാസ്സിലെ എല്ലാര്‍ക്കുമറിയമാരുന്ന്,അങ്ങനെ വല്യ തടസങ്ങളൊന്നുമില്ലാതെ പത്തിലെത്തിയപ്പോഴാണ് സ്കൂള്‍ കലോത്സവത്തിനു നാടോടിത്തെയ്യവും തോറ്റവും എന്ന സുന്ദരക്കില്ലാഡിയിലെ പാട്ടു വെച്ച് ഗ്രൂപ്പ് ഡാന്‍സ് ചെയ്ത ഒരു കുഞ് കുട്ടിയെ ശ്രദ്ധയില്‍ പെടണതും അനുരാഗം പൊട്ടി മുളയ്ക്കണതും.. 4 മാസത്തെ അശ്രാന്ത പരിശ്രമം കൊണ്ട് ആദ്യത്തെ ടു വേ പ്രണയം ഞാന്‍ സ്വായത്തമാക്കീന്ന് പറഞ്ഞാ മതിയല്ലോ...പിന്നെ നീണ്ട എട്ടര വര്‍ഷങ്ങള്‍ എന്റെ സ്വപ്നങ്ങളിലും ചിന്തകളിലും എല്ലാം അവള്‍ മാത്രം..ഹൊ ഇപ്പൊ തിരിഞ്ഞ് നോക്കുബ്ബോള്‍ എനിക്കെന്നെ എന്നോട് സ്നേഹോം ബഹുമാനോം തോന്നുന്ന അത്രേം പരിശുദ്ധമായ പ്രണയം..അതു നഷ്ടപ്പെടാതിരിക്കാന്‍ എനിക്കാവുന്ന പോലെല്ലാം ശ്രമിച്ചെങ്കിലും അതിനായില്ലാ,ഒരു വല്യ നഷ്ടം....:(
ആദ്യത്തെ പ്രണയം മിക്കവാറും പേര്‍ക്ക് നഷ്ടമാകുമത്രെ,അതിനു ശേഷം നമ്മള്‍ പ്രണയത്തെക്കുറിച്ച് നല്ല പോലെ പഠിക്കുകേം കൂടുതല്‍ ശ്രദ്ധാലു അകുകേം ചെയ്യുമത്രെ,പക്ഷെ പിന്നീടൊരിക്കലും നമുക്കാരേം ആത്മാര്‍ത്ഥമായി പ്രണയികാന്‍ സാധിക്കുകയില്ലാത്രെ...ഇക്കഴിഞ്ഞ ദിവസം കിട്ടിയ ഒരു എസ് എം എസ് ആണ്...പക്ഷെ എന്റെ പ്രിയപ്പെട്ട എസ് എം എസ് സഹോദരാ താങ്കളുടെ കണ്ടെത്തലിന്റെ ആദ്യ പകുതി ശരിയായിരിക്കാം പക്ഷെ രണ്ടാം പകുതി പൊട്ടത്തെറ്റാടോ...അല്ലേ ഞാന്‍ ഇങ്ങനൊക്കെ ആകുമോ,എന്നെ പറഞ്ഞാ മതി ഒരനുഭവത്തീന്നൊന്നും പഠിക്കണ ജനുസ്സല്ലാ...
അങനെ ഒരു കഥ കഴിഞ്ഞിരിക്കുബ്ബോഴാണ് ഇന്നലെ അബദ്ധവശാല്‍ ഞാന്‍ പുലഭ്യം പറഞ്ഞ യുവതി എന്റെ സൌഹൃദത്തിലേയ്ക്ക് വരണത്,ഉള്ളത് പറയാലോ ഈ ടൈപ്പൊരു സാധനത്തിനെ എന്റെ ഇന്നോളമുള്ള ജീവിതത്തീ കണ്ടിട്ടും പരിചയപ്പെട്ടിട്ടും ഇല്ലാ,അഹങ്കാരള്ള എത്ര പെണ്ണുങ്ങളെ കണ്ടിരിക്കണൂ പക്ഷെ അഹങ്കാരം തന്നെ പെണ്ണെന്നും പറഞ്ഞ് വരണത് കാണണത് ലൈഫില്‍ ഫസ്റ്റ് ടൈമാ...കിട്ടാത്ത മുന്തിരി പുളിക്കുമെടേ എന്നൊന്നും പറഞ്ഞ് ആരുമെന്നെ ഇരുത്താന്‍ ശ്രമിക്കണ്ടാ........... സംഗതി സത്യമാ നല്ല പുളിപ്പാ...:(
ഉള്ളത് പറയാലോ ഒരു പെണ്ണെന്നാല്‍ അവളെപ്പോലെ ആകണംന്നെ ഞാന്‍ പറയൂ,എന്റെ സങ്കല്പങ്ങളിലെ എല്ലാ ഗുണൊം ഉണ്ടായിരുന്നവള്‍.അവളുടെ സമീപനങ്ങളിലും കാഴ്ചപ്പാടിലും പ്രതിഫലിച്ചിരുന്ന അവളുടെ വ്യക്തിത്വം.. പക്ഷെ വെറുമൊരു ഓണ്‍ലൈന്‍ സൌഹൃദത്തിനുമപ്പുറം അവള്‍ക്ക് ഞാന്‍ ഒന്നുമാരുന്നില്ലാ,വളര്‍ത്തു ഗുണം അല്ലാണ്ടെന്താ...ഇഷ്റ്ടപ്പെട്ടത് എന്തേലും കണ്ടാല്‍ കമന്നടിച്ചു വീണു അതിനായി കടിപിടി കൂടണ വട്ടനായിപ്പോയി ഞാന്‍,അതൊരു തെറ്റാണോ!!!ഹ ഇനീപ്പൊ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലാ...സംഭവം വേറേതോ ഭാഗ്യവാനു പറഞ്ഞിട്ടുള്ള മുതലാ...കൊല്ലം കുറച്ചൂടെ കഴിഞ്ഞാല്‍ അവള്‍ടെ കല്യാണം കഴിയും,എന്റെം കഴിയുമാരിക്കും... പക്ഷെ നീ പറഞ്ഞിരുന്നൊരു സിനിമിയലെ കഥാപാത്രത്തിന്റെ വാക്കുകള്‍ കടമെടുത്ത് പറയുകയാണെങ്കില്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും നിന്നെ ഓര്‍മിപ്പിക്കുന്ന എന്തെങ്കിലുമൊന്ന് ഞാനറിയാതെ എന്റെ ജീവിതത്തില്‍ സംഭവിക്കും അപ്പൊ പിന്നെ എന്നിലെ ഏതു മറവിയാണു പൂര്‍ണമാകുക!!!!!സത്യം സത്യമായി പറയട്ടെ എല്ലാം എന്റെ തോന്നലുകളാരുന്നൂ...എനിക്ക് ശരിക്കും ഭ്രാന്താ, ഒന്നും നീയടക്കം ഞാന്‍ വെറുപ്പിച്ച എന്റെ ഒരു സുഹൃത്തിന്റെം തെറ്റല്ലാ..ഞാന്‍ ചെലപ്പോഴെല്ലാം എനിക്കു തന്നെ മനസിലാകത്ത അത്രെം...ഹൊ..:(
ഒന്നെനിക്കറിയാം ആയുസുണ്ടെങ്കില്‍ ഞാന്‍ സ്വപ്നം കണ്ടിരുന്ന എന്റെ ജീവിതത്തിലെ ഏറ്റോം വലിയ ലക്ഷ്യത്തില്‍ ഞാന്‍ ഒരു നാളെത്തും ,നമുക്കിടയിലെ അവസാനത്തെ മെയിലുകളിലൊന്നില്‍ ഞാന്‍ അതി വിനയം ആവശ്യപ്പെട്ടിരുന്നത് പോലെ തിരശീലയിലെ നിറക്കൂട്ടുകളിലവാസനത്തെ പേരായി എന്റെ പേരിന്റെ നാലക്ഷരങ്ങള്‍ പ്രതിഫലിച്ചു കാണുബ്ബോള്‍ പതുക്കെയാണേലും ഒന്നു കയ്യടിക്കുക,അതിലും വലിയൊരു അംഗീകാരം എനിക്ക് കിട്ടാനില്ലാ...അപ്പൊ പെങ്ങളേ എല്ലാം പറഞ്ഞ പോലെ...ബി ഹാപ്പി,എഞോയ് യുവര്‍ ലൈഫ്...8)
സഫൂട്ടാ,കലക്കീട്ടാ.....
ReplyDeleteലളിതമായ ഭാഷ...ഹാസ്യാല്‍മകമായ അവതരണം....
എങ്കിലോ വരികള്‍ക്കിടയില്‍ നഷ്ട പ്രണയത്തിന്റെ നൊമ്പരം...
മനോഹരം....ഇനിയും സൃഷ്ടികള്‍ക്കായി കാത്തിരിക്കുന്നു....
സഫൂട്ടാ....തകര്‍ത്തു....
ReplyDeleteനര്‍മം കലര്‍ത്തിയാണ് എഴുതിയിരിക്കുന്നതെങ്കിലും വായിച്ചു വായിച്ചു ഒടുവില്‍ എത്തിയപ്പോള്‍ മനസ്സില്‍ ആകെ ഒരു വിഷമം....
അനിയാ....ഇനിയും എഴുതണം....:-)
"തിരശീലയിലെ നിറക്കൂട്ടുകളിലവാസനത്തെ പേരായി എന്റെ പേരിന്റെ നാലക്ഷരങ്ങള്‍ പ്രതിഫലിച്ചു കാണുബ്ബോള്‍ പതുക്കെയാണേലും ഒന്നു കയ്യടിക്കുക"... ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണം എവിടെ വരെയായി..? പ്ലാനിങ്ങുകള്‍ ഇല്ലാത്ത ലക്ഷ്യം , വെറും മോഹങ്ങള്‍ മാത്രമാണെന്ന് എവിടെയോ വായിച്ചത് ഓര്‍മ്മ വരുന്നു.. എല്ലാ ഭാവുകങ്ങളും..
ReplyDelete