Friday, June 25, 2010

വെറുതെ….വെറും വെറുതെ….

വെബ്‌ലോകത്ത് കാലം തീര്‍ത്ത അനിവാര്യതയായിരിക്കുകയാണ് ബ്ലോഗ്.. ഇത്രയും കാലം എന്തിനൊരു ബ്ലോഗ് എന്ന് ചിന്തിച്ചിരുന്നിടത്തു നിന്ന്,എന്തുകൊണ്ടില്ലാന്നു മാറ്റിചിന്തിപ്പിക്കുന്ന തരത്തില്‍ എത്തിയിരിക്കുന്നൂ ബ്ലൊഗിന്റെ പ്രസക്തീ………..

ഭാഗ്യവശാല്‍ ഞാന്‍ ഒരു കവിയല്ലാ…ഒരു കഥാകാരനുമല്ലാ..സാഹിത്യത്തിന്റെ ഒരു മുഖവും എന്റെ തൂലികയ്ക്കിണങ്ങില്ലാ..ഇതൊന്നുമല്ലാതെ,ഇതിനൊന്നിനുമാകാതെ പിന്നെ ഇവിടെന്തിന്ന്നുള്ളതും ഒരു ചിന്തിപ്പിക്കുന്ന ചോദ്യമാണ്..

അത്യാവശ്യം കുഴപ്പല്ലാത്ത ഒരു സിനിമാ പ്രേമിയാണു ഞാന്‍,ഒരു കുഞ്ഞു രാഷ്ട്രീയ നിരീക്ഷകനും,കളിക്കബ്ബക്കാരനും,യാത്രാ പ്രേമിയും കൂടാണു..ഇങ്ങനുള്ള വിഭിന്നങ്ങളായ മേഖലകളില്‍ എന്റെ മണ്ടന്‍ തലയില്‍ ഇന്നുദിച്ചു അപ്പൊ തന്നെ അസ്തമിക്കുന്ന ഭ്രാന്തന്‍ ചിന്തകള്‍ നാളേ വായിച്ചെടുക്കാന്‍ കുറിച്ചിടുന്ന ഒരു ഇടം അത്രയേ ഉള്ളൂ ഈ ബ്ലോഗ്..ഒരാളെയും നിര്‍ബന്ധിച്ചിവിടം കൊണ്ട് വരില്ല ചിലപ്പൊ വെറും വബ്ബു പറച്ചിലായും,ആത്മപ്രശംസയായും പരദൂഷണമായും, എല്ലാം മാ‍റാന്‍ നൂറായിരം സാധ്യതകളുള്ള ഈ ആത്മഹത്യാ മുനബ്ബിലേക്ക് വന്നുപോകാന്‍ ഒരാള്‍ക്കും ക്ഷണമുണ്ടാകില്ലാ…അതല്ലാതെ യാദൃശ്ചികമായി വന്ന് ജീവിതം വെറുത്തു പോയേക്കാവുന്ന ഹതഭാഗ്യരോട് ആദ്യം തന്നെ ക്ഷമ ചോദിക്കുകയാണ്..

ഈ ബ്ലോഗ്..ഇതങ്ങ് സംഭവിച്ചു പോയതാണ്…:‘(

3 comments:

  1. ടിംഗ്... നന്നായി വരട്ടെ...

    ReplyDelete
  2. ഇത് യാദൃശ്ചികമായി സംഭവിച്ചു പോയതല്ലല്ലോ അനിയാ....അനിവാര്യമായ ഒന്ന് ഒരു പാട് വൈകി ഇവിടെ സംഭവിച്ചു എന്നേ എനിക്ക് തോന്നുന്നുള്ളൂ...

    എല്ലാവിധ ആശംസകളും നേരുന്നു....

    ReplyDelete
  3. ഒരു ബ്ലോഗ്‌ ...അത് എന്തായാലും സംഭവിച്ചു ...ഇനി അതൊരു അഭയസ്ഥാനം ആയി കരുതുക.
    ലോഭം ഇല്ലാതെ....തുറന്നെഴുതുക...ആനന്ദത്തിനു....ആശ്വാസത്തിന്...മന: സംതൃപ്തിക്ക്....
    എല്ലാവിധ അനുഗ്രഹങ്ങളും...!!!

    ReplyDelete