Wednesday, June 30, 2010
വെളിപാടുകള്‍
ചിലപ്പൊ വെറുതെയിരിക്കുബ്ബൊ നമ്മളിലോരോ തോന്നലുകളുണ്ടാകും “ഉണ്ടിരുന്ന നായര്‍ക്കൊരു വിളിവന്നൂന്നുള്ളതു“ പോലൊരു വിളിയല്ലാ ചുമ്മാ ഒരു ഉള്‍വിളി,അതങ്ങനെയല്ല ഇങ്ങനാരുന്നെങ്കില്‍ എന്നൊക്കെ. ചിലകടുത്ത നിമിഷങ്ങളീ നമ്മളങ്ങു തീരുമാനിക്കും ഇങ്ങനാരുന്നെങ്കില്‍ന്നല്ല. ഇങ്ങനെത്തന്നാണുന്ന്... ഈ പാവപ്പെട്ടവന്റെ ഇത്രേം കാലത്തെ കുഞ്ഞു ജീവിതത്തീ അങ്ങനുള്ള ഒരുപാടു തോന്നലുകള്‍ തികട്ടി വന്ന് ആരോടും പറയാന്‍ പറ്റാണ്ടെ മിഴുങേണ്ടി വന്നിട്ടുണ്ട്.. അതില്‍ ചിലതാണ് മതങ്ങളും,അവ തിര്‍ത്ത വേലിക്കെട്ടുകളും. ചിലപ്പൊ തോന്നാറുണ്ട് എല്ലാ മതങ്ങളും അതാതു കാലഘട്ടങ്ങളിലെ പ്രബലമായ പൊളിറ്റിക്കല്‍ പാര്‍ട്ടി ആരുന്നിരിക്കണംന്ന്..മേല്‍പ്പറഞ്ഞ കടുത്ത നിമിഷങ്ങളീ തോന്നലുകള്‍ക്കെല്ലാം ഞാന്‍ റെഡിംങ്ക് അടീല്‍ ചേര്‍ത്തങ്ങു തീരുമാനിക്കും,ആരുന്നിരിക്കണംന്നല്ല ആയിരുന്നൂ.. ഈ കാറല്‍മാര്‍ക്സ് കുറേക്കൂടേ പിറകിലെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നു സൃഷ്ടിച്ചെടുത്തതാണു കമ്മ്യൂണിസമെങ്കില്‍ ഒരുപക്ഷെ കമ്മ്യൂണിസവും ഒരു പ്രത്യേകയിനം മതമായും,കാര്‍ല്‍മാക്സ് ഒരു യുഗപുരുഷനില്‍ നിന്നു ദൈവീക പരിവേഷത്തിലേയ്ക്കും മാറ്റപ്പെട്ടേനെ..ഖുറാനും,ബൈബിളും,ഭഗവത് ഗീതയുമെല്ലാം പോലെ ദാസ് ക്യാപ്പിറ്റല്‍ ഒരു വിശുദ്ധ ഗ്രന്ഥമായും. വേണ്ടാ,എന്നെ തല്ലാന്‍ വടിയെടുക്കേണ്ട,ഞാന്‍ നേരാവില്ലാ.... അല്ല സുഹൃത്തെ വലിയ ആഴവും പരപ്പുമില്ലാതെ കാര്യങ്ങളേ ഒട്ടും സങ്കുചിതമല്ലാതെയോ മുന്‍വിധികളില്ലാതെയോ കാണാന്‍ ശ്രമിച്ചു നോക്കൂ,നിങ്ങക്കും ഒരുനിമിഷത്തേക്കെങ്കിലും അങ്ങനെ തോന്നീലെ?ഇല്ലെങ്കി ഇപ്പൊ ഈ നിമിഷം ഇറങിക്കോണം ഇവിടന്ന്. സ്കൂളി പഠിക്കുബ്ബൊ,സ്കൂളിനടുത്തെ അബ്ബലത്തീ തൊഴുതു അവടന്നു കിട്ടുന്ന ചന്ദനക്കുറി നെറ്റിയില്‍ ചാര്‍ത്തുബ്ബൊ ശിരസിനകത്തേക്കരിച്ചിറങ്ങുന്ന കുളിരിനൊപ്പം ശരീരമാസകലം ഒരു ആത്മവിശ്വാസവും പൊതിയുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്,ഊട്ടിയിലേക്കൊരു പ്ലെഷര്‍ ട്രിപ്പില്‍ അവിടെ പേരറിയാത്ത ഒരു പൂത്തെരുവില്‍ വെച്ചു കടക്കണ്ണുകൊണ്ട് കരളു പറിയ്ക്കുന്ന നോട്ടമെയ്ത സുന്ദരിയായ തമിഴ്പെണ്‍കുട്ടിക്ക് പിറകെ നടന്ന് ചെന്നു കേറിയത് മഞ്ഞില്‍ നനഞ്ഞ ഒരു ചര്‍ച്ചിലാരുന്നൂ,മണിക്കൂറുകള്‍ നീണ്ട പ്രാര്‍ത്ഥനയില്‍ ഒരു ഭാഗമാകുബ്ബൊ ആ തണുപ്പിലും ആത്മാവില്‍ തെളിഞ്ഞ നന്മയുടെ ഒരു മെഴുതിരിനാളത്തിന്റെ ഇളം ചൂടനുഭവപ്പെട്ടത് വെറുതെ ആയിരുന്നില്ലാ...വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടെ സൌദിയില്‍ വിശുദ്ധ മക്കയില്‍ ഉംറചെയ്യാനുള്ള അപൂര്‍വ ഭാഗ്യം കൈവന്നപ്പോഴും ഹറത്തിനകത്ത് ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളില്‍ ചിലത് അനുഭവിച്ചു തീര്‍ക്കുബ്ബോള്‍,കുഞ്ഞിലെ നെറ്റിയില്‍ ചാര്‍ത്തിയ ചന്ദനക്കുറീല്‍ നിന്നും ലഭിച്ച ആതമവിശ്വാസവും,ഊട്ടിയിലെ മഞ്ഞുവീഴുന്ന ചര്‍ച്ചില്‍ ഒരിക്കല്‍ തെളിഞ്ഞ നന്മയുടെ മെഴുകുതിരിയുടെ ഇളം ചൂടും തന്നാരുന്നു.. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള വാദക്കാരനല്ലാ ഞാന്‍..എങ്കിലും ഉറപ്പായും ഒരു അഭൌമിക ശക്തിയുടെ അജ്ഞാത നിയന്ത്രണത്തിലാണ് പ്രപഞ്ചത്തിന്റെ ഓരോ ചലനവുമെന്ന് ഒരു വലിയ ഭൂരിപക്ഷത്തെയും പോലെ ഞാനും വിശ്വസിക്കുന്നൂ..ആ ശക്തി ഒരിക്കലും ഇന്നു ഭൂമില്‍ നിലവിലുള്ള ഒരു മതത്തിന്റെയും സ്വകാര്യ സ്വത്തായിരിക്കില്ലാ എന്നും..
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDelete.ഉദാത്തമായ മനസ്സിന്റെ ആഴത്തില്‍ നിന്നുറവെടുത്ത തെളിഞ്ഞ ചിന്ത.
ReplyDelete