Tuesday, August 2, 2016

അറ്റ വേനലിൽ
നീയൊരു
മഴയാകണം,
തിമിർത്തു
പെയ്തൊരു
പുഴയാകണം,
ഒഴുകി
ഒടുവിലൊരു
കടലാകണം,
അതിൽ
അണച്ചു
വരുമൊരു
തിരയാകണം,
അന്നെനിക്കൊരു
കരയാകണം,
പാതി
നനഞു
പാതി
വെന്ത്‌
പിടഞു തുൂളുന്ന
മണൽ കരയാകണം,
നിീയിതു പോൽ
തൊട്ടും തലോടിയും
മാഞു പോകുന്ന
നീരാകണം
ഞാനതിൽ
വെറുതെ മോഹിക്കും
പൂഴി മണലാകണം,


ഇന്നലെ ആരെല്ലാമോ
കണ്ട സ്വപ്നങ്ങളിലാണു
ഇന്നു നാം
ജീവിക്കുന്നത്‌,
ഇന്നു നാം
കാണുന്ന
സ്വപ്നങ്ങളില്ലാരിക്കും
നാളെ മറ്റാരെങ്കിലും
ജീവിക്കുക!..
ഒരു ചെടിയും തന്നിൽ നിന്നടർന്ന
പൂക്കളെ തിരികെ വിരിയ്ക്കില്ലാ..
അതിനിയെത്ര സുഗന്ധമുള്ളതാണെലും
വേറേതൊരു 
വർണ്ണമാർന്നതാണേലും,
ചില മനുഷ്യരും തന്നിൽ നിന്നകന്ന
ആരേം തിരികെ വിളിക്കില്ലാ...
അതിനിയെത്ര പ്രിയപ്പെട്ടതാണേലും
വേറാരേക്കാളും,
മനസ്സിലഴ്‌ന്നതാണേലും..
മണ്ണിന്നാഴത്തിൽ ചെടിയും
മനസിന്നാഴത്തിൽ മനുഷ്യനും
ചില വേരുകളുറപ്പിച്ചിട്ടുണ്ട്‌..
ചെടിയ്ക്കതവസാനത്തെ
മഴയ്ക്ക്‌ തൊട്ടു മുന്നെ വരെ
കടപുഴകാതിരിക്കാനും,
മനുഷ്യനതവാസനത്തെ
ഓർമ്മ വരെ
കറ പുരളാതിരിക്കാനും!ഏതക്ഷരത്തെറ്റിന്റെ അടിയൊഴുക്കു -
കൊണ്ട്‌ ,നമ്മിൽ നിന്നൊലിച്ച്‌ -
പോയ ആനന്ദമാണു പ്രണയം?

No comments:

Post a Comment