Tuesday, August 2, 2016

അർബുദം
കവർന്നെടുക്കാത്തൊരു
അവയവമാണത്രെ 
ഹൃദയം!!
അതിനകത്തിരുന്നെന്നെ
കാർന്നെടുക്കുന്ന
അദ്ഭുതമാണു
നീ!!

അതിവേദനയ്ക്ക്‌
മുന്നിലാദ്യം
പറഞ്ഞതൊക്കെ
എന്ത്‌ ..



ഒറ്റയ്ക്കിരിക്കുബ്ബോഴാണു
നമ്മളൊരു 
പൊട്ടിക്കാത്ത
മദ്യക്കുപ്പിയൊ
കത്തിയ്ക്കാത്ത
സിഗരറ്റോ
ആകുന്നത്‌,
ലഹരിയുടെ
തീ പടർത്താനൊരു
തീപ്പെട്ടി കോലൊ
ചില്ലു ചഷകമോ
വേണ്ടാതാകുന്ന
സബ്ബൂർണ്ണത!


കൂട്ടുകാരാ,
എന്റെ മരണ
വാർത്തയുമായ്
നീയവൾക്കൽ
ചെല്ലണം,
മരിക്കുബ്ബോൾ
ഞാനൂറിചിരിച്ചിരുന്നുവെന്ന-
വളെയറിയിക്കണം,
തിരസ്കൃതനായെൻ
പ്രാണൻ പിടഞ്ഞ
പല പകലുകളവളെ
ഓർമ്മപ്പെടുത്തണം,
ലഹരി മുങ്ങിയ
ശിഥില രാവുകളുടെ
എണ്ണം കൊടുക്കണം,
ഞാൻ തീണ്ടിയ
പ്രാണവേദന
ഒരു തിരി കെടും പോലെ
ശാന്തമാരുന്നെന്ന്,
ഞാൻ താണ്ടിയ
പ്രണയവേദന
സ്മരിച്ചവൾ
തിരിച്ചറിയണം..
ജനിമൃതിക്കിടയിൽ ഞാൻ
ജാഗ്രതാ ചിത്തനായ്‌
കാലം കഴിച്ചതു
എന്നോമലാളവളുടെ
കാവലാളായെന്നെന്ന-
വളെ ധരിപ്പിക്കണം.
എന്റെ മരണവാർത്ത-
കേട്ടവളും ചിരിക്കണം..
അവളെ ചൊല്ലിപ്പിട-
ഞ്ഞാത്മാവിന്നു
ശാന്തി നേരണം...
കൂട്ടുകാരാ..
പൂന്തേനുണ്ട്‌
പിടഞ്ഞ്‌ മരിച്ചൊരീ
പൂബ്ബാറ്റക്കഥ
നീ ചൊല്ലിക്കൊടുക്കണം!!

അറ്റ വേനലിൽ
നീയൊരു
മഴയാകണം,
തിമിർത്തു
പെയ്തൊരു
പുഴയാകണം,
ഒഴുകി
ഒടുവിലൊരു
കടലാകണം,
അതിൽ
അണച്ചു
വരുമൊരു
തിരയാകണം,
അന്നെനിക്കൊരു
കരയാകണം,
പാതി
നനഞു
പാതി
വെന്ത്‌
പിടഞു തുൂളുന്ന
മണൽ കരയാകണം,
നിീയിതു പോൽ
തൊട്ടും തലോടിയും
മാഞു പോകുന്ന
നീരാകണം
ഞാനതിൽ
വെറുതെ മോഹിക്കും
പൂഴി മണലാകണം,
അറ്റ വേനലിൽ
നീയൊരു
മഴയാകണം,
തിമിർത്തു
പെയ്തൊരു
പുഴയാകണം,
ഒഴുകി
ഒടുവിലൊരു
കടലാകണം,
അതിൽ
അണച്ചു
വരുമൊരു
തിരയാകണം,
അന്നെനിക്കൊരു
കരയാകണം,
പാതി
നനഞു
പാതി
വെന്ത്‌
പിടഞു തുൂളുന്ന
മണൽ കരയാകണം,
നിീയിതു പോൽ
തൊട്ടും തലോടിയും
മാഞു പോകുന്ന
നീരാകണം
ഞാനതിൽ
വെറുതെ മോഹിക്കും
പൂഴി മണലാകണം,
അറ്റ വേനലിൽ
നീയൊരു
മഴയാകണം,
തിമിർത്തു
പെയ്തൊരു
പുഴയാകണം,
ഒഴുകി
ഒടുവിലൊരു
കടലാകണം,
അതിൽ
അണച്ചു
വരുമൊരു
തിരയാകണം,
അന്നെനിക്കൊരു
കരയാകണം,
പാതി
നനഞു
പാതി
വെന്ത്‌
പിടഞു തുൂളുന്ന
മണൽ കരയാകണം,
നിീയിതു പോൽ
തൊട്ടും തലോടിയും
മാഞു പോകുന്ന
നീരാകണം
ഞാനതിൽ
വെറുതെ മോഹിക്കും
പൂഴി മണലാകണം,

No comments:

Post a Comment