Sunday, October 3, 2010

my love

one of my fvrt song with som of my fvtr

Thursday, September 30, 2010

പ്രണയ കാലം.

ഇന്നലെ.
“ഇനി പിരിയാം..“
പൊട്ടിയൊഴുകുന്ന കണ്ണീരു തുടക്കാന്‍
മറന്നവള്‍ തിരിഞ്ഞു നടന്നു,
ധീരനായ അവന്‍
ചരിത്രത്തിലേക്കൊരു
കുരുക്കിട്ടു തൂങ്ങിയാടീ

ഇന്ന്
“ബൈ,മിസ്സ് യൂ”
കല്യാണ മേടയിലിരുന്ന്
കണ്ണിറുക്കുന്ന സ്മൈലിയോടവളുടെ
എസ് എം എസ് .
“ഗുഡ് ബൈ,മിസ്സ് യൂ ടൂ”
ചാറ്റ് ബോക്സ്
മാറിപ്പോയതിന്റെ വെപ്രാളത്തില്,
കരയുന്ന സ്മൈലിയോടവന്റെ
മറുപടി..


കുറച്ചൂടെ കഴിഞ്ഞാല് ( നാളെ ആകണ്ട )
“വെല്‍….
വെന്‍ വില്‍ ബി വി മീറ്റ് നെക്സ്റ്റ് ടൈം..“
ഹാഫ് സ്ലീവ് ബ്ലൌസിന്റെ ബട്ടന്‍സ്
അലസമായിടുന്നതിനിടക്ക് അവള്‍.
“…വെന്‍ എവര്‍ യൂ ഗെറ്റ് എ ഫ്രീ ടൈം..
ജസ്റ്റ് ഗീവ് മി എ കോള്‍,“
അവസാന ഓവറിന്റെ
ആവേശത്തിലേയ്ക്ക് മിഴികള് താത്തി
ബെഡ്ഡില് നിന്നെണീക്കാതെ അവന്‍
കൊച്ചു ശകടത്തിലേറി പാഞ്ഞു
പോകുന്നതിനിടയില്‍
പാതി വഴിയലവളോര്‍ത്തൂ
പയ്യന്‍സിന്റെ പേരു
ചോദിക്കാന്‍ മറന്ന് പോയീ…

Thursday, July 8, 2010

മഴയില്‍...

നനുത്ത മഴചാറ്റലുണ്ടാകണം..
ഒരു റോഡിനപ്പുറം കുളിര്‍ന്നവള്‍
നില്‍ക്കണം...
മഴ നനഞ്ഞു ഞാനാ പാത മുറിക്കണം..
നിറഞ്ഞ ചിരിയാലവളുടെ കരം
കവരണം..
ഇടിമിന്നലില്‍ ഭയന്നവളെന്നെ പുണരണം.
ഇബ്ബമോടെയാ കാതിലെനിക്കിത്രയും ചൊല്ലണം..
“ഞാന്‍ നിന്നെ സ്നേഹിക്കുന്നൂ...
ഈ പെയ്യുന്ന മഴയേക്കാളും..
ഈറനാമെന്‍ ജീവനേക്കാളും

Wednesday, June 30, 2010

വെളിപാടുകള്‍

ചിലപ്പൊ വെറുതെയിരിക്കുബ്ബൊ നമ്മളിലോരോ തോന്നലുകളുണ്ടാകും “ഉണ്ടിരുന്ന നായര്‍ക്കൊരു വിളിവന്നൂന്നുള്ളതു“ പോലൊരു വിളിയല്ലാ ചുമ്മാ ഒരു ഉള്‍വിളി,അതങ്ങനെയല്ല ഇങ്ങനാരുന്നെങ്കില്‍ എന്നൊക്കെ. ചിലകടുത്ത നിമിഷങ്ങളീ നമ്മളങ്ങു തീരുമാനിക്കും ഇങ്ങനാരുന്നെങ്കില്‍ന്നല്ല. ഇങ്ങനെത്തന്നാണുന്ന്... ഈ പാവപ്പെട്ടവന്റെ ഇത്രേം കാലത്തെ കുഞ്ഞു ജീവിതത്തീ അങ്ങനുള്ള ഒരുപാടു തോന്നലുകള്‍ തികട്ടി വന്ന് ആരോടും പറയാന്‍ പറ്റാണ്ടെ മിഴുങേണ്ടി വന്നിട്ടുണ്ട്.. അതില്‍ ചിലതാണ് മതങ്ങളും,അവ തിര്‍ത്ത വേലിക്കെട്ടുകളും. ചിലപ്പൊ തോന്നാറുണ്ട് എല്ലാ മതങ്ങളും അതാതു കാലഘട്ടങ്ങളിലെ പ്രബലമായ പൊളിറ്റിക്കല്‍ പാര്‍ട്ടി ആരുന്നിരിക്കണംന്ന്..മേല്‍പ്പറഞ്ഞ കടുത്ത നിമിഷങ്ങളീ തോന്നലുകള്‍ക്കെല്ലാം ഞാന്‍ റെഡിംങ്ക് അടീല്‍ ചേര്‍ത്തങ്ങു തീരുമാനിക്കും,ആരുന്നിരിക്കണംന്നല്ല ആയിരുന്നൂ.. ഈ കാറല്‍മാര്‍ക്സ് കുറേക്കൂടേ പിറകിലെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നു സൃഷ്ടിച്ചെടുത്തതാണു കമ്മ്യൂണിസമെങ്കില്‍ ഒരുപക്ഷെ കമ്മ്യൂണിസവും ഒരു പ്രത്യേകയിനം മതമായും,കാര്‍ല്‍മാക്സ് ഒരു യുഗപുരുഷനില്‍ നിന്നു ദൈവീക പരിവേഷത്തിലേയ്ക്കും മാറ്റപ്പെട്ടേനെ..ഖുറാനും,ബൈബിളും,ഭഗവത് ഗീതയുമെല്ലാം പോലെ ദാസ് ക്യാപ്പിറ്റല്‍ ഒരു വിശുദ്ധ ഗ്രന്ഥമായും. വേണ്ടാ,എന്നെ തല്ലാന്‍ വടിയെടുക്കേണ്ട,ഞാന്‍ നേരാവില്ലാ.... അല്ല സുഹൃത്തെ വലിയ ആഴവും പരപ്പുമില്ലാതെ കാര്യങ്ങളേ ഒട്ടും സങ്കുചിതമല്ലാതെയോ മുന്‍‌വിധികളില്ലാതെയോ കാണാന്‍ ശ്രമിച്ചു നോക്കൂ,നിങ്ങക്കും ഒരുനിമിഷത്തേക്കെങ്കിലും അങ്ങനെ തോന്നീലെ?ഇല്ലെങ്കി ഇപ്പൊ ഈ നിമിഷം ഇറങിക്കോണം ഇവിടന്ന്. സ്കൂളി പഠിക്കുബ്ബൊ,സ്കൂളിനടുത്തെ അബ്ബലത്തീ തൊഴുതു അവടന്നു കിട്ടുന്ന ചന്ദനക്കുറി നെറ്റിയില്‍ ചാര്‍ത്തുബ്ബൊ ശിരസിനകത്തേക്കരിച്ചിറങ്ങുന്ന കുളിരിനൊപ്പം ശരീരമാസകലം ഒരു ആത്മവിശ്വാസവും പൊതിയുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്,ഊട്ടിയിലേക്കൊരു പ്ലെഷര്‍ ട്രിപ്പില്‍ അവിടെ പേരറിയാത്ത ഒരു പൂത്തെരുവില്‍ വെച്ചു കടക്കണ്ണുകൊണ്ട് കരളു പറിയ്ക്കുന്ന നോട്ടമെയ്ത സുന്ദരിയായ തമിഴ്പെണ്‍കുട്ടിക്ക് പിറകെ നടന്ന് ചെന്നു കേറിയത് മഞ്ഞില്‍ നനഞ്ഞ ഒരു ചര്‍ച്ചിലാരുന്നൂ,മണിക്കൂറുകള്‍ നീണ്ട പ്രാര്‍ത്ഥനയില്‍ ഒരു ഭാഗമാകുബ്ബൊ ആ തണുപ്പിലും ആത്മാവില്‍ തെളിഞ്ഞ നന്മയുടെ ഒരു മെഴുതിരിനാളത്തിന്റെ ഇളം ചൂടനുഭവപ്പെട്ടത് വെറുതെ ആയിരുന്നില്ലാ...വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടെ സൌദിയില്‍ വിശുദ്ധ മക്കയില്‍ ഉം‌റചെയ്യാനുള്ള അപൂര്‍വ ഭാഗ്യം കൈവന്നപ്പോഴും ഹറത്തിനകത്ത് ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളില്‍ ചിലത് അനുഭവിച്ചു തീര്‍ക്കുബ്ബോള്‍,കുഞ്ഞിലെ നെറ്റിയില്‍ ചാര്‍ത്തിയ ചന്ദനക്കുറീല്‍ നിന്നും ലഭിച്ച ആതമവിശ്വാസവും,ഊട്ടിയിലെ മഞ്ഞുവീഴുന്ന ചര്‍ച്ചില്‍ ഒരിക്കല്‍ തെളിഞ്ഞ നന്മയുടെ മെഴുകുതിരിയുടെ ഇളം ചൂടും തന്നാരുന്നു.. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള വാദക്കാരനല്ലാ ഞാന്‍..എങ്കിലും ഉറപ്പായും ഒരു അഭൌമിക ശക്തിയുടെ അജ്ഞാത നിയന്ത്രണത്തിലാണ് പ്രപഞ്ചത്തിന്റെ ഓരോ ചലനവുമെന്ന് ഒരു വലിയ ഭൂരിപക്ഷത്തെയും പോലെ ഞാനും വിശ്വസിക്കുന്നൂ..ആ ശക്തി ഒരിക്കലും ഇന്നു ഭൂമില്‍ നിലവിലുള്ള ഒരു മതത്തിന്റെയും സ്വകാര്യ സ്വത്തായിരിക്കില്ലാ എന്നും..

Friday, June 25, 2010

വെറുതെ….വെറും വെറുതെ….

വെബ്‌ലോകത്ത് കാലം തീര്‍ത്ത അനിവാര്യതയായിരിക്കുകയാണ് ബ്ലോഗ്.. ഇത്രയും കാലം എന്തിനൊരു ബ്ലോഗ് എന്ന് ചിന്തിച്ചിരുന്നിടത്തു നിന്ന്,എന്തുകൊണ്ടില്ലാന്നു മാറ്റിചിന്തിപ്പിക്കുന്ന തരത്തില്‍ എത്തിയിരിക്കുന്നൂ ബ്ലൊഗിന്റെ പ്രസക്തീ………..

ഭാഗ്യവശാല്‍ ഞാന്‍ ഒരു കവിയല്ലാ…ഒരു കഥാകാരനുമല്ലാ..സാഹിത്യത്തിന്റെ ഒരു മുഖവും എന്റെ തൂലികയ്ക്കിണങ്ങില്ലാ..ഇതൊന്നുമല്ലാതെ,ഇതിനൊന്നിനുമാകാതെ പിന്നെ ഇവിടെന്തിന്ന്നുള്ളതും ഒരു ചിന്തിപ്പിക്കുന്ന ചോദ്യമാണ്..

അത്യാവശ്യം കുഴപ്പല്ലാത്ത ഒരു സിനിമാ പ്രേമിയാണു ഞാന്‍,ഒരു കുഞ്ഞു രാഷ്ട്രീയ നിരീക്ഷകനും,കളിക്കബ്ബക്കാരനും,യാത്രാ പ്രേമിയും കൂടാണു..ഇങ്ങനുള്ള വിഭിന്നങ്ങളായ മേഖലകളില്‍ എന്റെ മണ്ടന്‍ തലയില്‍ ഇന്നുദിച്ചു അപ്പൊ തന്നെ അസ്തമിക്കുന്ന ഭ്രാന്തന്‍ ചിന്തകള്‍ നാളേ വായിച്ചെടുക്കാന്‍ കുറിച്ചിടുന്ന ഒരു ഇടം അത്രയേ ഉള്ളൂ ഈ ബ്ലോഗ്..ഒരാളെയും നിര്‍ബന്ധിച്ചിവിടം കൊണ്ട് വരില്ല ചിലപ്പൊ വെറും വബ്ബു പറച്ചിലായും,ആത്മപ്രശംസയായും പരദൂഷണമായും, എല്ലാം മാ‍റാന്‍ നൂറായിരം സാധ്യതകളുള്ള ഈ ആത്മഹത്യാ മുനബ്ബിലേക്ക് വന്നുപോകാന്‍ ഒരാള്‍ക്കും ക്ഷണമുണ്ടാകില്ലാ…അതല്ലാതെ യാദൃശ്ചികമായി വന്ന് ജീവിതം വെറുത്തു പോയേക്കാവുന്ന ഹതഭാഗ്യരോട് ആദ്യം തന്നെ ക്ഷമ ചോദിക്കുകയാണ്..

ഈ ബ്ലോഗ്..ഇതങ്ങ് സംഭവിച്ചു പോയതാണ്…:‘(