Friday, March 28, 2014

ഉള്‍ക്കടലില്‍
ദിശതെറ്റിയൊഴുകുന്ന
ഈ പായ്ക്കപ്പലില്‍,
വിശന്നും ഭയന്നും മരിച്ച
സഹയാത്രികരുടേ...
ശവ ദുര്‍ഗന്ധത്തില്‍,
ബാക്കിയാകുന്നത്
എന്റെ ഭ്രാന്തും
നിന്റെ വശ്യതയും
മാത്രമാണ്
.
ദിശാസൂചി തെറ്റിയ,
തുണിപ്പായകള്‍ക്ക്
തുളവീണ,
അടിപ്പലക തേഞ്ഞഴുകിയയീ-
യാനപാത്രം
നമ്മെ നയിക്കുന്നത്,
നരകമല്ലാതെ
മറ്റൊരിടത്തെക്കല്ലാ.
.
ഇത് കപ്പല്‍ ചാലുകളില്ലാത്ത
കടലാഴങ്ങളിലേയ്ക്ക്
നാമൊന്നായോ,പലതായോ
അലിയുന്നതിനും
മുന്‍പായുള്ള
അവസാന നിമിഷങ്ങളാണ്,
എങ്കിലുമെനിക്ക്
ചോദിക്കാതെ വയ്യാ,
നോട്ടിക്കല്‍ മൈത്സ്
രേഖപ്പെടുത്താനാകാഞ്ഞ
ഈ നശിച്ചാ യാത്രയുടേ
ഏതെങ്കിലും ഒരു
നിമിഷാര്‍ദ്ധത്തില്‍,
ഒരിക്കല്‍,ഒരിക്കലെങ്കിലും
നിന്റെ പ്രജ്ഞയുടേ
പലരേഖകളിലൊന്നിനെയെങ്കിലും
എന്റെ കത്തുന്ന പ്രണയം
ചുട്ട് പൊള്ളിച്ചിരുന്നൊ??
ഇല്ലെന്നാണ് നിനക്കുത്തരമെങ്കില്‍,
ഞാനെന്റ്റെ തോള്‍സഞ്ചിയിലെ
ഒടുവിലത്തെ ചുരുട്ട്
പുകച്ചു തീരുന്നതിനും
മുന്നായീ ആത്മഹൂതി ചെയ്തു
കൊള്‍ക..
നിന്നെ തനിച്ചാക്കി മരിക്കാന്‍
ഞാനശക്തനാണ്..
ആണെന്നാണ് നിനക്കുത്തരമെങ്കില്‍..
എന്റെയീ പ്രിയപ്പെട്ട ബൊളീവിയന്‍
ചുരുട്ടിനു പകരമായീ
നിന്നെ ഞാനാഞ്ഞ് ചുംബിക്കും,
ആമാശയത്തിലും
ശ്വാസകോശത്തിലും
എന്റെ പ്രണയ വിഷം
പടര്‍ന്ന് നീ പിടയാതെ
തീരുബ്ബോള്‍,
ആകാശങ്ങളിലെ
സ്വര്‍ഗ്ഗത്തേക്കാളും
വലിയ നേട്ടത്തിന്റെ
ആത്മസംതൃപ്തിയില്‍
എനിക്ക് ഹൃദയം
നിലച്ചോളും..
നാളേ കപ്പല്‍ ഫോസിലുകള്‍
കണ്ടെത്തുന്ന മുങ്ങല്‍വിദഗ്ധര്‍
ചുംബിക്കുന്ന അസ്ഥികൂടങളേ
കണ്ട് അദ്ഭുതപെടട്ടേ
അജ്ഞാതാകാശങളില്‍
ഭ്രമണ പഥം തെറ്റിയ
നക്ഷത്ര ജാതകനാണു ഞാന്‍.,
കടല്‍ക്കരയിലെ,
കാക്കാത്തിമാര്‍ക്ക്
കാണാനാകാതെ പോകുന്ന
ദൌര്‍ഭാഗ്യങ്ങളുടേ
പ്ലാസ്മാ ദ്രവ്യം.
ഏഴാം ആകാശത്തെ
ഇളം നീലച്ച മാനത്തിലെ
ഒറ്റനക്ഷത്രമാണ് നീ,
കടുത്ത ഗ്രഹണങ്ങളില്‍
പോലും,നിറഞ്ഞ
പ്രകാശമൊഴുകുന്ന-
ഗ്രീക് നക്ഷത്രം
രണ്ടാകാശത്തിന്റെ
വൈചിത്ര്യങ്ങളിലെ,
രണ്ട് ഗ്യാലക്സികളുടേ
അന്തര്‍ സ്പന്ദനങള്‍
നമുക്കിടയിലുണ്ട്
ഒരു പ്രകാശവര്‍ഷത്തി-
ലൊരിക്കല്‍ പോലും ,
ഒരു ഭ്രമണ പഥത്തിലൊന്നായ്
പടരാന്‍ ആകുവാനാകാത്ത
അത്രയും അന്തരം.
എങ്കിലും...
എന്നിലെ ശോണിച്ച
സന്ധ്യകള്‍ക്ക്
നിന്നില്‍ ചായം
വീഴ്ത്തുവാതണയാനൊ,
എന്റെ വിളറിയ
പുലരികള്‍ക്ക്
നിന്നെ തലോടാതുണരാനോ
ആകുമാരുന്നില്ലാ.
ഇന്ന്,
മുക്കോടി ദൂരത്തു നിന്നും
നിന്റെ കണ്ണിറുക്കി
ചൊദ്യങ്ങള്‍ക്കെന്റെ,
അന്തര്‍ധമനികളിലെ
നിശബ്ദ വിസ്ഫോടനമാ-
ണുത്തരം..
താരാപഥങ്ങളില്‍ നിന്നും
തെന്നീ,ഏതൊ ആകാശ
ഗര്‍ത്തത്തിലേക്ക്
വീഴുന്ന ഞാന്‍..
ടെലസ്കോപ്പുകളില്‍
ഭയപ്പെട്ട താരമായ്
ചിത്രം വരക്കെപ്പെടും
അതെന്റെ ആത്മാവില്‍
നീറുന്ന പ്രണയ
ഹീലിയമാണെന്നത്
ലോകവസാനം വരേയ്ക്കും
നീ മാത്രം അറിയാതെ
പോകട്ടേ..
ഒടുവിലെന്നെങ്കിലും
ഞാന്‍,താഴെ
കടലിലേയ്ക്ക്
ഞെട്ടറ്റു വീഴുന്ന
ഒരു ന്യൂട്രോണ്‍
നക്ഷത്രമാവുന്ന അന്നും,
പിന്നെയും,
ഒടുവിലത്തെ പ്രളയം
വരേയ്ക്കും
നീലാകാശത്തിലെയാ
കണ്ണിറുക്കി
നക്ഷത്രമായ്
താരാ പഥങ്ങളിലേറ്റം
സുന്ദരിയായ്
നീ വിളങ്ങി നിന്നാല്‍..
കടലാഴങ്ങളിലേയ്
ക്കൊരു കല്‍ക്കരി
ഗോളമായ്,ആര്‍ത്തു
വീഴുബ്ബോഴുമെന്റെ
കണ്‍ തുളുബ്ബില്ലാ
കൊല്ലപ്പെടുന്നവനു
പറയണെമെന്നുണ്ടാരുന്നു..
ഓട്പൊട്ടിയ
വീടിനെ കുറിച്ച്,
വീട്ടിലെരിയുന്ന
അമ്മയെ കുറിച്ച്,
വീണു പോയൊരു
അച്ഛനെ കുറിച്ച്,
കൂടെയിറങ്ങിയ
പ്രണയത്തെ കുറിച്ച്,
പറക്കുമുറ്റാത്ത
കിടാങ്ങളെ
കുറിച്ച്..
കത്തിക്ക് കാതും
കുത്തുന്നവനു
ഹ്രിദയവുമില്ലാരുന്നല്ലോ...
നാലിഞ്ചു നീളത്തിലാ
ലോഹം ഹ്രിദയം -
തുളയ്ക്കുബ്ബോൽ,
മരിച്ചവന്റെ കൂടെ
കരഞ്ഞത്
മേല്പറഞ്ഞ
മേല്‌വിലാങ്ങൾ
കൂടെയാരുന്നൂ..
കൂടെ പിടഞ്ഞത്
അത്രയ്ക്കധികം
ഹ്രിദയങ്ങൾ
കൂടെയാരുന്നൂ.. 
ഒരു,പകലിന്റെ തീഷ്ണത ഉണ്ട് നിനക്ക്
ഒരു രാത്രിയുടേ മൂകത എനിക്കും
തമ്മില്‍ പുണരാനാകാത്ത
ഘടികാര അകലം
നമുക്കിടയിലുണ്ടെങ്കിലും
ചില മാത്ര നീളുന്ന
സന്ധ്യയുടേ
ശോണിമയിലെന്നും,
നിനക്കായ് മാത്രം
ഞാന്‍ കാത്തു
നില്‍ക്കാറുണ്ട്..
എനിക്ക് ഭ്രാന്താണ്
അല്ലെന്ന് നീ
തെളിയിക്കുന്നിടത്തോളം
ഒരിക്കൽ ,
നമുക്കൊരു 
യാത്ര പോകണം,
ദിവസങ്ങളെണ്ണാതെ,
സ്വപ്നങ്ങളേ
ഭക്ഷിക്കുന്ന 
കലണ്ടരിനു തീയിട്ട്,
വെയിലിൽ വിയർത്തും
മഞ്ഞിൽ നനഞ്ഞും
മഴയിൽ കുതിർന്നും
കാറ്റിൽ ഉലഞ്ഞും,
ഒരുൾക്കാടിന്റെ
ഗർഭത്തിലോ
കടലാഴത്തിന്റെ
നീലിമയിലോ
മരുഭൂമിയുടെ
ശോണിമയിലോ
അലിഞ്ഞ്,
ഒടുവിൽ
ഒരാകാശത്തിലെ 
രണ്ടു നക്ഷത്രങ്ങളായി
ഒട്ടി പിടിക്കും വരെ
തീരാത്ത യാത്രാ.
നിരര്‍ത്ഥകമായ വരികള്‍ കൊണ്ട് നിന്നെ കുറിക്കാന്‍ അക്ഷരങ്ങളില്ലാ...
പറിഞ്ഞ് പോയ പാതിയാല്‍ നിനക്ക് പകുത്ത് തരാനൊരു ഹൃദയവുമില്ലാ..
മുഷിഞ്ഞ് പോയ ഇന്നലെകളാല്‍ നിനക്ക് പങ്ക് വെയ്ക്കാനൊരു ജീവിതമില്ലാ..
ദുര്‍ബലമായ നാഡികളാല്‍ നിനക്ക് നീട്ടാനൊരു കരവുമില്ലാ..
കളിയ്ക്ക് മുന്‍പ് തോറ്റു പോയ കളിക്കാരനോ.
പോരിനു മുന്‍പ് അടിയറവു പറഞ യൊദ്ധാവോ ആണു ഞാന്‍..
എങ്കിലും കറപുരളത്താ മനസ്സു കൊണ്ട് എനിക്കിത്രയും പറയാനാകും..
നിന്നെ അറിഞ പോലെ, നിന്നെ പ്രണയിച്ച പോലെ
മറ്റൊരു പദാര്‍ത്ഥത്തേയും ഞാന്‍ ആഗ്രഹിച്ചിട്ടില്ലാ..
കാലമതിന്റെ കല്‍ചുവരുകളിലെന്നെ
പരാജയപ്പെട്ട പാട്ടുകാരനെന്ന് കുറിച്ചോട്ടെ..
എങ്കിലും നീ മാത്രം.. നീ മാത്രമറിയുക..
നിനക്ക് മാത്രം കേള്‍ക്കാനാകുന്ന ഈരടികള്‍ കൊണ്ടെന്റെ
ഓരോ ഇന്നും ഇബ്ബമാര്‍ന്നതാരുന്നു..
മറ്റൊരു ജന്മത്തില്‍ നമുക്കൊന്നിച്ച് ആസ്വദിക്കാനുള്ള
അത്രയും ഗസലുകള്‍ കൊണ്ടെന്റെ ആയുസ്സ് സബ്ബന്നമാകുന്നൂ..
നിന്നോട് പറയാനാകാഞ്ഞ പ്രണയം കൊണ്ടീ ജന്മം പൂര്‍ണ്ണമാകുന്നൂ..
ചെങ്കുത്തായ മലനിരയില്‍ നിന്നുമൊരു അതി സബ്ബന്നന്‍
അത്യഗാധതയിലേക്ക് പറിഞ്ഞ് വീഴുബ്ബോള്‍
ജീവിതത്തെ കൊതിക്കുന്നതിലുമപ്പുറം നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നൂ....
മറ്റെല്ലാം കഥകളാകട്ടെ..
ഞാനെഴുതിയതിലേറ്റം മോശം കവിതയിതയെന്ന് ലോകം പറയട്ടെ..
എന്നാലും എന്റെ പ്രണയ്ം കൊണ്ട് നീ അജയ്യയാകുക..
പറിഞ്ഞ് വീഴുബ്ബോഴും നിനക്ക്
ഒരിക്കലും പൂക്കാത്തൊരായിരം പ്രണയദിനാശംസകള്‍.. .. 
തിരിച്ചു വരാത്ത ഇന്നലെകളിലെന്നോ പുറത്ത് വരാഞ്ഞ ഒരു വാക്കിനെ ചൊല്ലി എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ വല്ലാതെ വേദനിക്കും..അന്നുമെന്റെ കാഴ്ച വിരുന്നാകുന്നതിനുമപ്പുറം,എന്റെ വിളിയൊച്ച കേള്‍ക്കാത്തതിനുമകലെ നിറഞ്ഞ ആനന്ദത്താല്‍ നീ ഉണ്ടാകണം..
നക്ഷത്രങ്ങളുപേക്ഷിച്ച ആകാശത്തിനാലും,വസന്തം തീണ്ടാത്ത ഭൂമിയാലും ഞാനെന്നും തൃപ്തനാണു കുട്ടീ
പ്രണയദിനമാണു,
കയ്യിൽ കാശില്ലാ..
കാണാൻ ചേലില്ലാ,
പെരുത്ത മസിലില്ലാ,
ക്യൂട്ടല്ലാ
സ്വീറ്റല്ലാ
ഹോട്ടല്ലാ..
പിന്നെ,
തുള വീണ ഒരു ഹ്രിദയമുണ്ട്,
ചോർന്നു പോകാതെ
പിടിച്ചിരിക്കാമെങ്കിൽ
ചാടി കേറിക്കൊ.. 
കവിത
മറ്റൊരു ഭാഷയാണ്,
കവിയ്ക്കും കടലാസിനും മാത്രം
മനസിലാകുന്ന ഏതോ ഭാഷ..
അരികു പൊടിഞ്ഞ
കടലാസില്‍ നിനക്ക്
മനസിലാകത്ത ഭാഷയില്‍
ഞാനെഴുതുന്ന കവിതയെ
കരുതി നീ പരിഭവിക്കണ്ടാ..
ഇത് മുഴുവന്‍ മുനയൊടിഞ്ഞ
പ്രണയ പുലബ്ബലുകളാണ്..
എല്ലാ വരികളുടെയും
അര്‍ത്ഥം,അല്ലെങ്കില്‍
അര്‍ത്ഥമില്ലായ്മ
ഇത്ര മാത്രമാരിക്കും..
“നീലാകാശത്തിന്റെ
അതിരുകളില്ലായ്മയ്ക്കത്രയും,
അല്ലെങ്കില്‍
കടലിളക്കത്തിന്റെ
ആഴമളവുകള്‍ക്കത്രയും
നിന്നെ ഞാന്‍ സ്നേഹിക്കുന്നൂ
സ്നേഹിക്കുന്നൂ
സ്നേഹിച്ചു കൊണ്ടേ
ഇരിക്കുന്നൂ.. “
വെറും പൈങ്കിളീ..
അല്ലെങ്കില്‍ വേണ്ടാ
നീയിതൊന്നും മനസിലാക്കണ്ടാ..
നിന്റെ വാചാലതയുടെ
ചരട് പൊട്ടുബ്ബോള്‍,
ഞാനെന്ന പട്ടം
ആകാശത്തോട്
മല്ലടിച്ച് ഒരറ്റത്ത്
കത്തിയമരുന്നുവെന്നും,
നിന്റെ വാക് ശരങ്ങളുടെ
മൂര്‍ച്ച കൊണ്ടെന്റെ
ഹൃദയം മുറിവേറ്റു
പിടയാറുണ്ടെന്നും
ഒന്നും നീ മനസിലാക്കണ്ടാ..
മുറിവു
വീഴുന്നയെന്റെ
ഹൃദയത്തിലെന്നെങ്കിലു-
മൊരു പിടച്ചില്‍ കണ്ടു
നിന്റെ കണ്ണു തൂവിയാല്‍
അന്നറിയുക.
അതിനകത്ത് ഭദ്രമായി
ഞാന്‍ കരുതിയിരുന്ന
നിന്നിലേക്ക് തന്നെയാണു
ഇന്നോളം നീയെയ്ത
ഓരോ അബ്ബുമെന്നു..
കവിത എന്നും
മറ്റൊരു ഭാഷയാണ്,
കവിയ്ക്കും കടലാസിനും മാത്രം
മനസിലാകുന്ന അജ്ഞാത ഭാഷ..
ഇത്,
അരികു പൊടിഞ്ഞ
കടലാസില്‍ നിനക്ക്
മനസിലാകത്ത ഭാഷയില്‍
ഞാനെഴുതുന്ന
മറ്റൊരു കവിതാ..
ഇലക്ട്രിക്ക് കബ്ബിയിൽ
രണ്ടിണ കാക്കകൾ
വൈദ്യുതാഘാതത്തിന്റെ
വിറങ്ങലിപ്പിൽ
ഒട്ടിപ്പിടിച്ചിരുന്ന്
ചുംബിക്കുന്നുണ്ട്,
അങ്ങേ ലോകത്തിരുന്ന്
അവ പരസ്പരം കണ്ണിറുക്കി
കമന്റുന്നുണ്ടാകാം,
"കരണ്ടിനിത്രെം
സ്പീഡ് വേണ്ടാരുന്നൂ,
ഒന്നു ചുംബിച്ച്
തീരും മുബ്ബിങ്ങെത്തീ"
(ആത്മാവുകൊണ്ടാ-
ത്മാവിനെ സ്പർശിക്കാനാ-
കില്ലാലോ..)
അറിയപ്പെടാത്ത
കവിയുടെ എഴുതപ്പെടാത്ത
കവിതയില്‍ നിന്നും
ചിതറി വീണ വരികള്‍
ഇങ്ങനെ ആരുന്നൂ..
“അവസാനത്തെ രാത്രിയെ
ഞാനോര്‍ക്കുന്നില്ലാ..
ആകാശം താരാവൃതമോ
ശൂന്യമോ ആരുന്നിരിക്കാം..
കാറ്റും മഴയും പെയ്തിരിക്കാം
പെയ്യാതെം ഇരുന്നിരിക്കാം.
ആല്‍ക്കഹോളിന്റെ
അതിവിപ്ലവം
തളര്‍ത്തിയ സിരകളുമായി
ഞാനുറക്കത്തിലേക്ക്
വീഴുബ്ബോള്‍
ഓര്‍മ്മകളില്‍ നീ
മാത്രമായിരുന്നൂ..
പിന്നെ,
സ്വപ്നങ്ങളുടെ ആകാശത്ത്
അനന്ത കോടി താരകളായി
നീ നിറഞ്ഞു നിന്നൂ.
വേനലുരുകുന്ന മണ്ണിലേക്ക്
ആശ്വാസത്തിന്റെ
അതി വര്‍ഷമായി നീ
പെയ്തിറങ്ങീ..
നിദ്രയില്‍ നിറയെ
നീയും താരകളും
മഴയും മാത്രമാരുന്നൂ..
ഉറക്കമുണരുബ്ബോള്‍
അനിശ്ചിതത്വത്തിന്റെ
ആകാശങ്ങളില്‍
അതിവേഗത്തില്‍ തിരിയുന്ന
ഘടികാര സൂജിക്കൊത്ത
ഫാനിലേക്കു മിഴി നട്ട്.
നഷ്ടപ്പെട്ട രാത്രിയിലെ
പ്രിയപ്പെട്ട സ്വപ്നങ്ങളെ
ചികഞ്ഞെടുകാന്‍
ശ്രമിച്ച് ഞാന്‍
തോറ്റുപോകുബ്ബോള്‍
നിനക്ക് വാക്ക് തന്നിരുന്ന
കവിത പകുതിയില്‍
തട്ടിതെറിപ്പിക്കപ്പെടുബ്ബോള്‍...
പോസ്റ്റ്മാർട്ട ടെബിളിൽ
കിടന്നു ഞാനെന്റെ
ശവശരീരത്തിനു
ഒസ്യത്തെഴുതീ,
കണ്ണ്,
കാലം കണ്ണു
കുത്തിപൊട്ടിച്ച
ഏതെങ്കിലുമൊരു
ദൈവത്തിനു
നൽകണം..
കാത്,
എന്റെ നിലവിളികള്
ആർപ്പുവിളികളായ് കേട്ട്,
കേൾവി പോയ കൂട്ടുകർക്ക്
കൊടുക്കണം,
മൂക്ക്,
കൊച്ചിയിലെ
മുനിസിപ്പാലിറ്റിക്കാരെടുത്തോട്ടേ,
അതു ശ്വസിച്ചത്രെം
നരക ദുർഗന്ധം
ആ പന്നികളുമറിയണം,
നാക്ക്,
ഭ്രാന്ത് പുലബ്ബിയ
ആ തുണ്ട് മുറിച്ചെറിഞ്ഞേക്കൂ.
ചുണ്ട്,
ഏതെങ്കിലുമൊരു
സിഗരറ്റ് കബ്ബനിയുടെ
വർണ്ണ പരസ്യത്തിനു കൊടുക്കണം,
ഹ്രിദയം,
പണ്ടെ തട്ടി തൂവിപ്പോയതാണത്,
വളരെ ദുർബലം..
ജീവിക്കാൻ പേടിക്കുന്ന
ആർക്കുമത് കൊടുക്കരുത്..
കൈകൾ,
കർഷകനോ,
കൊലപാതകിക്കോ
കൊടുക്കാം..
കൈകളുയർത്തി
ഇങ്ക്വിലാബ് വിളിക്കുന്ന
ഒരു കമ്മ്യൂണിസ്റ്റിനു
കൊടുക്കരുത്
ഉദരം ഒരു
ഗർഭപാത്രത്തിനും,
ലിംഗം ഒരു
ഷണ്ഡനും കൊടുക്കണം..
പേറ്റു നോവും
ഭോഗ സുഖവുമവ
ഒന്നിച്ചറിയട്ടെ..
ബാക്കിയാവുന്ന
എല്ലും മുടിയും
കടലിലെറിയണം,
മരിച്ചാലുമെനിക്കീ
അദ്ഭുതങ്ങളിൽ
ജീവിക്കണം.....
പണ്ടൊരിക്കൽ
ഒരു കൂട്ടുകാരിയുടെ
വീട്ടു മുറ്റത്തു ചെന്ന് അവളെ
കാർ പോർച്ചിലേക്കു
വിളിച്ചിറക്കി ഇങ്ങനെ പാടീ..
"എന്റെ പ്രചണ്ഡ പ്രണയത്തിന്റെ
ആദി താളങ്ങൾ നിന്റെ
പിർവിയുടെ പുലരി
വിടർന്ന ജന്മ നക്ഷത്രത്തിൽ
തകിലു കൊട്ടിയായിരുന്നെന്റെ
ഓമനേ.. "
അവൾ പകച്ചെന്റെ
മുഖത്തു നോക്കീ..
"കള്ളാണോ,കഞ്ചാവാണോ?"
ഞാനും തിരിച്ചു വായിച്ചപ്പൊ
ഒരു പുല്ലും മനസിലായില്ലാ..
എങ്കിലും പറഞ്ഞൂ..
"രണ്ടുമല്ലാ.. എനിക്ക്
ഇഷ്ടം മൂത്തതാണു"
അവൾ പുച്ഛം വച്ചൊരു
ചിരി ചിരിച്ച്
ചോദിച്ചൂ..
"എന്തുണ്ടായിട്ടാ നിന്റേൽ?
സഞ്ചീലെ
കവിത തിന്നാ
വിശപ്പ് മാറുമൊ? "
സേം ഓൾഡ് ക്ലീഷേ ക്വസ്റ്റ്യൻ..
അവൾടെ മുഖത്തൊന്ന് കൊടുത്ത്
ഇറങ്ങിപ്പോയാലോന്നോർത്തെങ്കിലും.
പറഞ്ഞതിങ്ങനെ,
"ഇല്ലാ,പക്ഷെ പൈസ തിന്നാലും
കാറു തിന്നാലും വീടു തിനാലും
വിശപ്പു മാറൂലാ..മാറോ?
നിന്റെ പ്രശ്നം വിശപ്പാണോ? "
പുച്ഛം ഒഴുകി പോവാതെ
അവൾ ചിരിച്ചു കൊണ്ടെന്നെ
തറച്ചു നോക്കീ..
ഒന്നും പറയുന്നില്ലാ..
ചിരീ.. വല്ലാത്ത ചിരീ...
കണ്ണു നിറയെ ചോദ്യങ്ങൾ
ഞാൻ വിയർത്തൂ..
ശബ്ദം ഉറഞ്ഞ് പോയീ
ശരീരം തളർന്നു തുടങ്ങീ,
ധൈര്യം ഒലിച്ചിറങ്ങീ..
പഴകി തേഞ്ഞ
ചോദ്യമല്ലത്..
യാഥാർത്ഥ്യം..
കല്ലു തട്ടിയെന്റെ
നഖമടർന്ന മുറിവിൽ
നിന്നൊഴുകുന്ന
സ്പിരിറ്റു കലർന്ന
ചോര പോലെ
വേദനിപ്പിക്കുന്ന യാഥാർത്ഥ്യം
ഞാൻ വേച്ചു വേച്ചു
തിരിച്ചു നടന്നൂ...
അവളെ പിന്നെ കണ്ടിട്ടില്ലാ
ഞാൻ പിന്നെ കള്ള് കുടിച്ചിട്ടില്ലാ,
കോളേജിൽ പോയില്ലാ..
കവിത വായിച്ചിട്ട് പോലുമില്ലാ
എന്നിട്ടും .. എന്നിട്ടും
എവിടെം എത്തീലാ..
ഇനിയൊരിക്കൽ അവളേ
കാണുബ്ബോ പരിസരം മറന്നു ചെന്ന്
ആഞ്ഞു പുണർന്നൊന്ന്
ഉറക്കെ ചുംബിച്ച്
ഇങ്ങനെ പറയണം..
"പണക്കാരന്റെ മോളേ
കവിത തിന്നിട്ടല്ലാ..
കവിതയായി തന്നെയാടീ
ഞാനിന്നും ജീവിക്കുന്നേന്ന്.."
യുദ്ധം വേണ്ടി വരുന്നത്
നീയെന്ന നിത്യതയ്ക്ക്
വേണ്ടിയാണെങ്കില്‍
ആയുധങ്ങളൊന്നുമില്ലാതെ
അടര്‍ക്കളത്തില്‍...
തനിച്ച് നിന്ന്
നിന്നെ അനശ്വരയാക്കിയെ
ഞാന്‍ മരിച്ച് മടങ്ങൂ..
ലോകാവസാനത്തെ
കുറിച്ചാണ് ക്ലബ്ബിലിന്ന്
സംസാരിച്ചത്..
ഇക്കൂട്ടത്തില്‍ മരിക്കാതെ
നമ്മളിലാരെങ്കിലും ...
ബാക്കിയാല്‍
എന്തെല്ലാം ചെയ്യുമെന്നാരോ
ചൊദിച്ചതിന്
ഒന്നാമന്‍ പറഞ്ഞൂ..
ബാക്കിയായേക്കുവുന്ന
മറ്റൊരെയെങ്കിലും തേടി
പോകുമെന്ന്..
രണ്ടാമന് പ്രളയം
കവരാഞ്ഞ ധനം
മതിയാരുന്നൂ..
മൂന്നാമന്‍
അവസാനം വരെ
ആലൊചിച്ച് കൊണ്ടിരുന്നൂ..
നാലാമനു ശൂന്യമായ
ലോകത്ത്
ജീവിച്ചിരിക്കുന്നതില്‍
ത്രില്‍ ഇല്ലാരുന്നൂ..
ഒടുവിലെന്റെ ഊഴമായീ..
വെളിച്ചം
മങ്ങിയ കോണിലേക്കൊന്ന്
പാളി നോക്കി പതിയെ
കണ്ണടച്ചൊരു മാത്ര ചിന്തിച്ചൂ ഞാന്‍..
നീയില്ലാതായി പൊകുന്നയിടത്ത്
അവസാനിക്കുന്നതാണെന്റെ
ലോകമെന്ന്
എങ്ങനെ ഞാന്‍ പറയും..
ചിരിച്ച് കൊണ്ട്
ലോകാവസാനത്തില്‍
വിശ്വസിക്കുന്നില്ലെന്നവരോട്-
കള്ളം പറഞ്ഞ്
ഞാനെഴുന്നേറ്റ്
നടന്നൂ....
കിനാവുകളുടെ മുറ്റത്ത്
ഞാനൊരു പൂച്ചെടി
നട്ടിട്ടുണ്ട്..
ഒരിക്കല്‍,
പ്രത്യാശകളുടെ
സങ്കലനം കൊണ്ട്
വര്‍ണ്ണാഭമായതോ,
നിരാശകളുടെ
വ്യവകലനം കൊണ്ട്
വ്രണിതാര്‍ദ്രമായതോ
ആയൊരു പൂ
അവടെ പുഷ്പിക്കും,
പ്രകൃതി ദുരന്തങ്ങള്‍
തുടര്‍ച്ചകളാകുന്നൊരു
ദുരിത ഭൂവില്‍,
ചുടുചോരയുണ്ടും
മിഴി നീരു കൊണ്ടും
അതെന്റെ ഹൃദയത്തോളം
വളരും..
ആ പൂവിനു
നിന്റെ പേരായിരിക്കും,
മുള്ളുകൊള്ളാതെ
നീയത് പറിച്ചെടുക്കണം,
വാസനിക്കുക എന്റെ
ജീവനാകും,
കഥാന്ത്യത്തില്‍
അന്ധനായി പോകുന്ന
ഒറ്റമുള്‍ച്ചെടി
പൂന്തോട്ടക്കാരനോട്
നീ പറയണം..
“ആ പൂവിന്റെ
നിറമെന്തായിരുന്നൂ”
ഇന്ന് തൃശ്ശൂരിൽ നിന്നും എർണാ‍കുളത്തേക്കൊരു ബസ്സ് യാത്രാ.. ലേഡീസ് സീറ്റിനു തൊട്ട് പിറകെ ഉള്ള മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ വിൻഡോ സൈഡിലാണ് ഞാനിരിക്കുന്നെ, മുൻ‌പിലെ ലേഡീസ് സീറ്റ് കാലി.. ബസ്സിനു പൊറത്ത് വായ് നോക്കി നിൽകുന്ന ഗേൾസിൽ മരുന്നിനൊന്നെങ്കിലും വന്നു കേറിയിരുന്നെങ്കിലെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ച വിജൃംഭിത നിമിഷങ്ങൾ.. പൊടുന്നനെ എന്നെ സ്തബ്ധൻ ആ‍്ക്കീ... ഒരു പന്ന കഷണ്ടി മദ്ധ്യ വയസ്കൻ അവടെ വന്നിരുന്നൂ.. ഉടനെ,അതു വരെ പൊറത്ത് ഫോണും കയ്യേപ്പിടിച്ച് കുറുകി കൊണ്ടിരുന്ന ഒരു സുന്ദരി കൊച്ചും ബസ്സിനകത്തു കേറി...മൊത്തത്തീ അവടൊക്കെ ഒന്നു അവലോകനം ചെയ്ത്..സീറ്റില്ലാന്ന് ബോധ്യപ്പെട്ടപ്പൊ ആ സുന്ദരി കുട്ടി പൊറത്തിറങ്ങി പോയീ..  ലേഡീസ് സീറ്റിലിരിക്കുന്ന ആ കിഴവനെ എണീപ്പിക്കാനുള്ള അവളുടെ ആർജ്ജവമില്ലായ്മയെ ഓർത്ത് എനിക്ക് പുച്ഛം തോന്നീ.അല്ലെലും അവൾക്ക് യോഗമില്ലാ.. എന്നൊക്കെ കരുതി ഇരിക്കുബ്ബൊ അതേ സീറ്റിൽ മാന്യനെന്ന് തോന്നിപ്പിക്കുന്ന ഒരു നീല ഷർട്ടു കാരനും,പിറകിൽ റൈഡിംഗ് ജാക്കറ്റ് ഇട്ട ഒരു അലവലാതീം കൂടെ കേറി ഇരുന്നൂ.. വണ്ടി പൊറപ്പെട്ടൂ.. ശക്തൻ സ്റ്റാന്റിൽ വെച്ചാണെന്ന് തോന്നുന്നൂ.. രണ്ടു ചേച്ചി മാരും ഒരു പെങ്കൊച്ചും കൂടെ ബസ്സിൽ കേറീ.. അതിൽ ഒരു ചേച്ചീ..ലേഡീസ് സീറ്റിലിരിക്കുന്ന ആ ടീംസിനോട് ഇത് ലേഡീസ് സീറ്റാണെന്ന് ഓർമ്മപ്പെടുത്തിയപ്പോൾ ആ നീല ഷർട്ടു കാരൻ ആദ്യം എണീറ്റു.. റൈദിംഗ് ജാക്കറ്റും ഇട്ടിരിക്കുന്ന ആ ചെറുക്കൻ എണീക്കാൻ കൂട്ടാക്കീലാ.. എണീറ്റ് കൊടുത്ത ആളേ എന്തോ പറഞ്ഞ് കളിയാക്കുന്നതും നടുവിലോട്ട് നീങ്ങി ഇരുന്ന് ,സീറ്റ് ചോദിച്ച ചേച്ചിക്ക് ഇരിക്കാൻ ഇടം കൊടുക്കുന്നതും കണ്ടു.. പിന്നെ അവൻ ആ മദ്ധ്യ വയസ്കന്റെ ചെവിയിൽ എന്തോ കുറുകുന്നതും,അവരിരുവരും ചിരിക്കുന്നതുമെല്ലാം കാണാം. ശരിക്കും എനിക്ക് ദേഷ്യം വരികയും..അവനെ നാലു പറയണം എന്നു തോന്നുകയുമെല്ലാം ചെയ്തതാണു.. പക്ഷെ അവനു നല്ല മസ്സിലാരുന്നു.. നെറ്റീൽ വെട്ടു കൊണ്ട പോലെ ഒരു പാടൊക്കെ കാണാം.. എന്തിനാ ചുമ്മാ ലേഡീസ് സീറ്റിലിരിക്കണ വയ്യാ വേലിയെ എടുത്ത്..  .. എങ്കിലും എന്തു പറഞ്ഞാണവൻ ആ സ്തീയുടെ സീറ്റിനായുള്ള അവകാശ വാദത്തെ പ്രതിരോധിക്കുന്നെ എന്നറിയാൻ എനിക്ക് കൌതുകമുണ്ടാരുന്നൂ.. സീറ്റു കിട്ടാഞ്ഞ ചേച്ചി ഒരു സപ്പോർട്ടിനായി ചുറ്റും പരതുന്നതെനിക്ക് കാണാം.. ബസ്സിലെ എന്റടുക്കെ ഇരിക്കുന്നവരടമുള്ള മാന്യ ദേഹങ്ങൾ ഇങ്ങനെ ഒന്നും സംഭവിക്കുന്നില്ലാന്നും തങ്ങളൊക്കെ വേറേതോ ലോകത്താണെന്നുമുള്ള ഭാവേന ചടഞ്ഞിരിക്കുവാണു.. ഞാനും!! ഒടുവിൽ കണ്ടക്ടർ സാർ വന്നൂ.. ചേച്ചി കണ്ടകടറോട് പരാതിപ്പെട്ടൂ..അയാളത് കേട്ട ഭാവം നടിച്ചില്ലാ.. എങ്കിലും കേട്ടു. ആ സീറ്റിലോട്ടൊന്ന് പാളി നോക്കീ.. എന്റെ അതേ മാനസിക വ്യപാരം ആരിക്കണം.. ആ മസിലന്റെ നെറ്റീലെ വെട്ടു പാടു കണ്ടപ്പൊ പാവം കണ്ടക്ടർക്കും തോന്നീത്.. പക്ഷെ അതല്ലാലോ അതിന്റെ ശരി.. അതു കണ്ടക്ടർക്കും അറിയാവുന്നേൽ ആകണം.. അയാൾ ആർക്കോ വേണ്ടിയെന്ന പോലെ “ലേഡീസ് സീറ്റ് ഒഴിവാക്കി കൊടുക്കണം” എന്നും പറഞ്ഞ് ഒരൊറ്റ ചാട്ടമാരുന്നൂ മൂന്നടി അകലേക്ക്.. ശരിക്കും എനിക്ക് ചിരി വന്നൂ.. കണ്ടകറെ ആരും മൈന്റാക്കീലാ.. ചേച്ചി പിന്നേം ശശീ... ഒടുവിൽ കൊടകര കഴിഞ്ഞപ്പോൾ സഹികെട്ട ചേച്ചീ,ആ പയ്യനെ തോണ്ടി വിളിച്ച് സീറ്റീന്ന് എണീക്കാൻ പറഞ്ഞൂ.. അവൻ അവരോട് തർക്കിക്കുന്നൂ.. പിന്നെ അടുത്ത ഒരു മിനിറ്റിൽ എനിക്ക് എങ്ങു നിന്നോ ഒക്കെ വന്ന ഒരു ..ഹാ ആ ഒരിത്.. ഞാനവനെ തോണ്ടി വിളിച്ച് പറഞ്ഞൂ.. നീ നമ്മളാണുങ്ങടെ വെല കളായരുത്.. ഇത് ലേഡീസ് സീറ്റാണു എണീറ്റു കൊടുക്കുക തന്നെ വേണം ന്ന്.. അവന്റെ മറുപടി ഇങ്ങനാരുന്നൂ.. “ ചേട്ടൻ മോളിലോട്ടൊന്ന് നോക്കിക്കെ.. സ്ത്രീകൾക്ക് മുനഗണന എന്നേ ഉള്ളൂ..സ്ത്രീകൾക്ക് മാത്രം ആണെന്നല്ലാ” നിന്റെ ഷർട്ടിനടീൽ സ്തനം ആണോടാന്ന് ചോദിക്കാനുള്ള കലിപ്പു വന്നെങ്കിലും..ശാന്തമായി അവനെ പറഞ്ഞു മനസിലാക്കി..ആ എഴുതിയിരിക്കുന്നേന്റെ അർത്ഥം സ്ത്രീകളീ സീറ്റിനു അവകാശവാദമുന്നയിച്ചാൽ അനുവദിച്ച് കൊടുക്കണമെന്നതാണു.. ഇത്രെം അവർ പറഞ്ഞും താനിവിടുന്നെണീക്കാത്തെ ചീപ്പ് ഏർപ്പാടാണു എന്ന്.. ഉടനെ അവൻ താൻ ഒരു പാടു ദൂരെ കൊടൈക്കനാലീന്ന് വരുവാണെന്നും,നല്ല ക്ഷീണമുണ്ടെന്നും പറഞ്ഞൂ ദയനീയനായീ.. എങ്കിൽ താനവിടുന്നെണീറ്റ് ഇവിടിരുന്നൊ ഞാനീ സീറ്റ് ഒഴിഞ്ഞു തരാമെന്നു പറഞ്ഞു ഞാൻ ത്യാഗിയുമായീ..അവനൊന്നും പറയാനില്ലാരുന്നൂ.. എന്നിട്ടും അവൻ എണീറ്റില്ലാന്നത് വേറെ കാര്യം.. ഒടുവിൽ ഞാനാ ചേച്ചിയോട് പറഞ്ഞൂ..ചേച്ചി കണ്ടക്ടറോട് പറയൂ അല്ലാതെ ശരിയാകൂലാന്ന്.. ചേച്ചി എന്റെ മുഖത്തു നോക്കി ദയനീയമായി ചിരിച്ചൂ..സത്യമായും എനിക്ക് വല്ലാത്ത വിഷമം തോന്നീ.. എന്റടുക്കെ ഇരിക്കുന്നവരടക്കം ആരും ആ അന്യായത്തെ കണ്ടതായി നടിച്ചില്ലാ.. ഇതുമായി തട്ടിച്ച് നോക്കാനാകില്ലെങ്കിലും ഇതു പോലൊക്കെ തന്നൊരു നീതി കേടാരുന്നൂ ഷൊർണൂരിൽ മരിച്ചു വീണാ സൌമ്യാ എന്നതൊക്കെ ഞാനോർത്തൂ.. ആ സീൻ വൈൻഡപ്പ് ചെയ്ത് ഞാൻ പുറം കാഴ്ചകളിലേക്ക് തുറിച്ച് നോക്കീ. പക്ഷെ.. പിന്നെ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും,ആ പയ്യൻ പ്രത്യേകിച്ചൊരു കാരയവുമില്ലാതെ അവടെന്നെണീറ്റു കൊടുത്തൂ.. മോശമാണെന്ന് അവനു ബോധ്യപ്പെട്ടിരിക്കാം.. അല്ലെങ്കിൽ എന്റെ ഭീഷണിയിൽ ഭയന്നിരിക്കാം..  അതെന്താണേലും അവനെണീറ്റൂ.ആ സീറ്റിൽ ആ ചേച്ചി ഇർക്കുവേം ചെയ്തൂ.. അപ്പോഴും ആ പേട്ട് തലയൻ..ഇങ്ങനെ ഒന്നു സംഭവിക്കുന്നതായി അറിയുന്നു പോലുമില്ലാന്ന മട്ടിൽ പൊറത്തോട്ടും നോക്കി ഇരിക്കുവാരുന്നു.. വൈറ്റിലയിൽ ഇറങ്ങുന്നിടം വരെ.. മുണ്ടും ഷർട്ടും ഇട്ട് കഷണ്ടി ആയി പോയ പെബ്ബ്രന്നോത്തി ആണോടോ താനെന്ന് ചോദിക്കാനാഗ്രഹിച്ചെങ്കിലും,അയാൾടേം മുഖത്തുണ്ടാരുന്നു ഒരു വെട്ടു കൊണ്ട പാട്.. :-| ( ബസ്സിലെ സീറ്റ് എന്നതൊന്നല്ലാ.. ഇങ്ങനെ പലയിടങ്ങളിലും നമ്മുടെ കണ്മുന്നിൽ സ്ത്രീകളപമാനിക്കപ്പെടുകയും നീതി ലഭിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്,എത്രയോ കാഴ്ചകൾ നമ്മളിങ്ങനെ കണ്ടില്ലെന്ന് നടിക്കുന്നൂ, നാളെ നമ്മുടെ അമ്മയ്ക്കും പെങ്ങൾക്കും ഭാര്യയ്ക്കും മകൾക്കുമെല്ലാം ഈ അവസ്ഥകളേ നേരിടേണ്ടി വരുബ്ബോളാണു നമുക്കിതൊരു വേദനയാകുക.. ഓർക്കുക ഓരോ സ്തീയും ആരുടെയൊക്കെയോ മേല്പറഞ്ഞ ഓരോന്നുമാണു.. അവർക്കു വേണ്ടി സംസാരിക്കുക എന്നത് നല്ലൊരാണിന്റെ കടമയുമാണ് ഞാനിനി ഒരിക്കലും ഇങ്ങനൊരു കാഴ്ചയ്ക്ക് മുന്നിൽ ശബ്ദമില്ലാതെ നിക്കൂലാ.. നമുക്കെല്ലാം അങ്ങനെ ആകാതിരിക്കാൻ ശ്രമിക്കാം.. )
ദീർഘ വീക്ഷണത്തിന്റെ
ഗണിത ശാസ്ത്രം
എനിക്കപരിചിതമായതിനാലാകാം
നമുക്കിടയിൽ
ഞാൻ കൂട്ടിയും കിഴിച്ചും
വഴി കണ്ടെത്തിയ
കണക്കുകളെല്ലാം
പിഴച്ച് പോയത്..
രസതന്ത്രത്തിന്റെ
ചേരുവകളെനിക്ക്
അപരിചിതമയാറതിനാലാകാം
നമുക്കിടയിൽ
ഞാൻ ചേർത്ത രസക്കൂട്ടുകളെല്ലാം
ധവള ധൂമമായ് ,വായുവിലലിഞ്ഞത്
ജീവശാസ്ത്രത്തിന്റെ
പരിണാമ ഗതിവിഗതികളെനിക്ക്
അപരിചിതമായതിനാലാകാം
നമുക്കിടയിൽ
ഞാൻ വിത്തു പാകിയ
ശതകോടി ബീജങ്ങളൊന്നും
വിടർന്നു ശലഭമാകാഞ്ഞത്
ഭൗതിക ശാസ്ത്രത്തിന്റെ
പ്രതി പ്രവർത്തനങ്ങളെ
കുറിച്ചെനിക്കറിയാഞ്ഞതിനാലാകാം
നമുക്കിടയിലെ
ദ്രവ്യത്തെയും ഊർജ്ജത്തെയും
സിദ്ധാന്തങ്ങളാക്കാനാകാഞ്ഞത്.
ജ്യോതി ശാസ്ത്രത്തിന്റെ
നുഗൂഡതകളപരിചിതമായതിനാലകണം
എനിക്കറിയാത്ത ഗ്യാലക്സിയിൽ
നമുക്ക് കണ്ടെത്താനാകാഞ്ഞ
ജന്മ് നക്ഷത്രങ്ങളിന്നും
ഒളിഞ്ഞും മറഞ്ഞുമിരിക്കുന്നത്..
എല്ലാ ശാസ്ത്രങ്ങൾക്കു
മുന്നിലും ഞാൻ തോറ്റൂ..
നീയെന്ന മനുഷ്യനു മുന്നിലും
ഒരു അര്‍ദ്ധവിരാമം
കൊണ്ടവസാനിപ്പിക്കാനാത്ത
വാചകമാണു നീ..
ഒരു പൂര്‍ണ്ണ വിരാമത്തില്‍
അവസാനിക്കാത്ത
വാക്യവും..
ഒരക്ഷരം കൊണ്ടും
പൂര്‍ണ്ണമാക്കാനാകാത്ത
പ്രിയപ്പെട്ട കവിതേ,
ഒടുവില്‍ ഞാനെന്റെ
ജീവന്റെ നേരു കൊണ്ട്
നിന്നെയെഴുതും..
വരികള്‍ക്കിടയില്‍
ഞാന്‍ കുറിച്ചത്
നിനക്ക് മനസിലാകുന്ന
അന്ന് ഞാന്‍ സ്വര്‍ഗത്തില്‍
നിന്നെ ആലിംഗനം ചെയ്യും
നിന്റെ ചോദ്യങ്ങളെ
ഒരു ചുംബനം കൊണ്ട്
ഉത്തരമില്ലാത്തതാക്കും..
നീ കരയരുത്..
നിന്റെ കണ്ണീരിനു പകരം
തരാന്‍ എനിക്ക്
ഉറപ്പുള്ളൊരു ജീവന്‍
പോലുമില്ലാ ..
ഒരിലക്ട്രിക് 
ബള്‍ബാകുന്നുണ്ട്
ഹൃദയം..
നിന്റെ മൌനവും
വാചാലതയും,
ക്ഷണ നേരത്തില്‍
ഇരുളും പ്രകാശവും
വിടര്‍ത്തുന്ന
ചില്ലു ഗോളം..


ജീവിക്കുന്നതിനിടയ്ക്ക്‌
പ്രണയിക്കാൻ മറന്നു പോയി
വിശപ്പു കൊണ്ട്‌ മരിച്ചവരുടെ
തിക്കിലും തിരക്കിലും
സ്വർഗ്ഗത്തിലും ജീവഹാനിയെന്ന്
പത്രവാർത്ത..

നീയൊരു തോക്കിൻ തിരയായെന്റെ നെഞ്ചിലേക്കാഴ്‌ന്നിറങ്ങണം..
നീ മിടിക്കുന്ന നെഞ്ചകം കണ്ടു നീ തോറ്റു ലജ്ജിക്കണം..

ഒരു നെല്ലിക്കാ
വെലിപ്പത്തിൽ
നിന്നെ ഉരുട്ടിയെടുത്ത്
ഉപ്പിലിടണമെന്നുണ്ട്,
കുപ്പിക്കുള്ളിലെന്നും
വാടാതേം തളരാതേം
നിന്നെ കാണാന്...
എന്റെ
അടുക്കളയലമാരയിൽ
ഏറ്റവും അന്തസ്സുള്ള
അന്തപ്പുരമാകും
നീയുറങ്ങുന്ന
ചീന ഭരണീ..

അടുത്ത ഉറക്കത്തിലെങ്കിലും
കണ്ണു തുറക്കേണ്ടത്
ഒരു സ്വപ്നത്തിലേക്കാകണം,
നീ നഷ്ടമാവുന്നതും,
ഞാന്‍ തനിച്ചാകുന്നതും
മുറിവൊഴുക്കുന്ന
ഓര്‍മ്മപ്പെടുത്തലിലേക്കാരുത്.
ഒരിക്കൽ ഒരു ദരിദ്രൻ
ആകാശത്തിലേക്ക്‌ നോക്കി
ദൈവത്തെ വെല്ലു വിളിച്ചു..
"ധൈര്യം ഉണ്ടേൽ ഭൂമീലോട്ട്‌
ഇറങ്ങി വാടാ"
ദേഷ്യം വന്ന ദൈവം
ദരിദ്രനെ ദൈവമാക്കി മാറ്റീ
ദൈവം ദരിദ്രനുമായീ..
ഒറ്റരാത്രി കൊണ്ട്‌ ദൈവമാകൽ
എത്ര ദരിദ്രമെന്നു ദരിദ്രനും
ദരിദ്രനാകൽ എത്ര ദൈവീകമെന്നു
ദൈവവും തിരിച്ചറിഞ്ഞൂ..
പിന്നീടവർ പരസ്പരം കൂടുമാറാനയി
കലഹിച്ചു കൊണ്ടെ ഇരുന്നൂ..
ഇപ്പോഴും കലഹിച്ച്‌ കൊണ്ടിരിക്കുന്നൂ..
നിസ്സഹായ ബന്ധനത്തിൽ
നിഷേധ പ്രണയം തൊട്ടരികെ
പൂത്തു നിന്നും
ഒന്നു പറിച്ചെടുക്കാഞ്ഞൊരു
പത്തു തല വിഡ്ഡി
പുരാണങ്ങളിൽ
ജീവിച്ചിരുന്നു..

സീതെ,
കടലിനക്കരെ
നീ നഷ്ടപ്പെടുത്തിയത്‌
പത്തു തലകളിലും
നിനക്കായ്‌ അലയടിച്ചിരുന്ന
പ്രണയ തിരമാലകളുടെ
നനഞ്ഞ തലോടുകളല്ലെ!

മുറി നിലാവും
ഓംകാരവും
മരക്കുരിശും
പരസ്പരം പുണർന്ന്
പുതച്ചുറങ്ങിയ
പട്ടു മെത്തയ്ക്കു
പൗരൊഹിത്യം
ഒന്നിച്ച്‌ തീയിട്ട
അന്നു മുതലാണു
ഭൂമി ഒരു നരകമായി
പുകഞ്ഞു തുടങ്ങീത്‌.


അടിവയറിനും തൊണ്ടക്കുഴിക്കുമിടയിലെ,
അരച്ചാണിടത്തിന്റെ
ആർത്തനാദത്തിൻ
പേരത്രെ വിശപ്പ്‌!

ഒരായുസ്സിന്റെ അകലത്തിലെനിക്ക്‌
വേണ്ടി മാത്രം പൂക്കാനിന്നു ഞാൻ
നട്ട്‌ വെക്കുന്നൊരു ചെബ്ബകച്ചെടിയാണു നീ!

ആരോരുമറിയാത്ത
അജ്ഞാതാകാശങ്ങളിൽ
തിങ്കളും നിലവും
രഹസ്യമായ്‌ പ്രണയിച്ചതിന്റെ
സാക്ഷ്യങ്ങളാകണം
നക്ഷത്ര കുഞ്ഞുങ്ങളെല്ലാം..

ഓടിക്കൊണ്ടിരുന്നൊരു
സ്വപ്നത്തിൽ നിന്നും
ചാടി മരിച്ചു ഞാൻ!
വള്ളി നിക്കറുമിട്ട്
തുണി സഞ്ചിയ്ക്കകത്ത്
പുറം ചട്ടയടർന്ന
പുസ്തകക്കെട്ടുമേറ്റി
പള്ളിക്കൂടത്തിലേക്കു
പോയിരുന്ന
ആ കുട്ടിക്കാലമാരുന്നേൽ
ഇപ്പൊ ഞാൻ
അർമാദിക്കുവാരുന്നിരിക്കും,
വേനലവധികള-
വധികളല്ലാതാകുമെന്ന്
മുണ്ടു ഉടുക്കാനും
മുഴുത്ത മീശ മുളക്കാനും
കൊതിച്ചിരുന്ന
ആ സ്വർഗ്ഗ കാലത്ത്
അറിയില്ലാരുന്നല്ലോ..
ഇന്ന്,
നെഞ്ചു വിരിച്ച്
നിൽക്കുന്ന
ആറടിപൊക്കത്തിനു
ള്ളിലെവിടോ
ഒരു അഞ്ചുവയസ്സു
കാരൻ
വാവിട്ടു കരയുന്നൂ..
പെറ്റു വീണിടം മുതൽ,
മുലപ്പാൽ പരുവത്തിലും
പിച്ചവെച്ചിടത്തും
പ്രായം തികഞ്ഞ
പുറം യാത്രകളിലും
പഠിക്കുന്നിടത്തും
പണിയിടങ്ങളിലും
പെരു വഴികളിലും
എല്ലാം
ചതിയൊരിക്കിയ
കാല ചക്രത്തിലിന്നും
തളർന്നും കിതച്ചും
പിന്നെയും
പൊരുതുന്ന 
അമ്മയ്ക്ക്
പെങ്ങൾക്ക്
കാമുകിയ്ക്ക്
കൂട്ടുകാരിക്ക്,
സ്ത്രീത്വത്തിനീ
ദിനത്തിൻ പ്രണാമം.
വെളുത്ത്‌ നൂലു പോലിരിക്കുന്ന നിന്നെ
എന്റെ സൂചികുടുക്കിൽ
കുരുക്കിയിട്ട്‌,തുന്നിയെടുക്കാനില്ല-
ഒരു പട്ടു തുവാലയ്ക്കൊത്ത ജീവിതം..

ഒരു വകതിരിവില്ലാത്ത
സ്വപ്നത്തിലൂടെ 
നിന്നെ കീഴ്പ്പെടുത്തി
നാമറിഞ്ഞൂ..
എനിക്കു നീയും
നിനക്കു ഞാനുമാരെന്ന്.

നിന്റെ ചില്ലയിൽ നിന്നും
സൂര്യനിലേക്ക്‌ കൂടുവെക്കാൻ പറന്നെന്നോ പിന്നെ,
നിന്നിലേക്കു തന്നെ ഊർന്നിറങ്ങിയ
മഴപക്ഷിയാണു ഞാൻ!