ഒരിക്കൽ ഒരു ദരിദ്രൻ
ആകാശത്തിലേക്ക് നോക്കി
ദൈവത്തെ വെല്ലു വിളിച്ചു..
"ധൈര്യം ഉണ്ടേൽ ഭൂമീലോട്ട്
ഇറങ്ങി വാടാ"
ദേഷ്യം വന്ന ദൈവം
ദരിദ്രനെ ദൈവമാക്കി മാറ്റീ
ദൈവം ദരിദ്രനുമായീ..
ആകാശത്തിലേക്ക് നോക്കി
ദൈവത്തെ വെല്ലു വിളിച്ചു..
"ധൈര്യം ഉണ്ടേൽ ഭൂമീലോട്ട്
ഇറങ്ങി വാടാ"
ദേഷ്യം വന്ന ദൈവം
ദരിദ്രനെ ദൈവമാക്കി മാറ്റീ
ദൈവം ദരിദ്രനുമായീ..
ഒറ്റരാത്രി കൊണ്ട് ദൈവമാകൽ
എത്ര ദരിദ്രമെന്നു ദരിദ്രനും
ദരിദ്രനാകൽ എത്ര ദൈവീകമെന്നു
ദൈവവും തിരിച്ചറിഞ്ഞൂ..
എത്ര ദരിദ്രമെന്നു ദരിദ്രനും
ദരിദ്രനാകൽ എത്ര ദൈവീകമെന്നു
ദൈവവും തിരിച്ചറിഞ്ഞൂ..
പിന്നീടവർ പരസ്പരം കൂടുമാറാനയി
കലഹിച്ചു കൊണ്ടെ ഇരുന്നൂ..
ഇപ്പോഴും കലഹിച്ച് കൊണ്ടിരിക്കുന്നൂ..
കലഹിച്ചു കൊണ്ടെ ഇരുന്നൂ..
ഇപ്പോഴും കലഹിച്ച് കൊണ്ടിരിക്കുന്നൂ..
No comments:
Post a Comment