വെളുത്ത് നൂലു പോലിരിക്കുന്ന നിന്നെ
എന്റെ സൂചികുടുക്കിൽ
കുരുക്കിയിട്ട്,തുന്നിയെടുക്കാനില്ല-
ഒരു പട്ടു തുവാലയ്ക്കൊത്ത ജീവിതം..
ഒരു വകതിരിവില്ലാത്ത
സ്വപ്നത്തിലൂടെ
നിന്നെ കീഴ്പ്പെടുത്തി
നാമറിഞ്ഞൂ..
എനിക്കു നീയും
നിനക്കു ഞാനുമാരെന്ന്.
നിന്റെ ചില്ലയിൽ നിന്നും
സൂര്യനിലേക്ക് കൂടുവെക്കാൻ പറന്നെന്നോ പിന്നെ,
നിന്നിലേക്കു തന്നെ ഊർന്നിറങ്ങിയ
മഴപക്ഷിയാണു ഞാൻ!
എന്റെ സൂചികുടുക്കിൽ
കുരുക്കിയിട്ട്,തുന്നിയെടുക്കാനില്ല-
ഒരു പട്ടു തുവാലയ്ക്കൊത്ത ജീവിതം..
ഒരു വകതിരിവില്ലാത്ത
സ്വപ്നത്തിലൂടെ
നിന്നെ കീഴ്പ്പെടുത്തി
നാമറിഞ്ഞൂ..
എനിക്കു നീയും
നിനക്കു ഞാനുമാരെന്ന്.
നിന്റെ ചില്ലയിൽ നിന്നും
സൂര്യനിലേക്ക് കൂടുവെക്കാൻ പറന്നെന്നോ പിന്നെ,
നിന്നിലേക്കു തന്നെ ഊർന്നിറങ്ങിയ
മഴപക്ഷിയാണു ഞാൻ!
No comments:
Post a Comment