നിസ്സഹായ ബന്ധനത്തിൽ
നിഷേധ പ്രണയം തൊട്ടരികെ
പൂത്തു നിന്നും
ഒന്നു പറിച്ചെടുക്കാഞ്ഞൊരു
പത്തു തല വിഡ്ഡി
പുരാണങ്ങളിൽ
ജീവിച്ചിരുന്നു..
സീതെ,
കടലിനക്കരെ
നീ നഷ്ടപ്പെടുത്തിയത്
പത്തു തലകളിലും
നിനക്കായ് അലയടിച്ചിരുന്ന
പ്രണയ തിരമാലകളുടെ
നനഞ്ഞ തലോടുകളല്ലെ!
മുറി നിലാവും
ഓംകാരവും
മരക്കുരിശും
പരസ്പരം പുണർന്ന്
പുതച്ചുറങ്ങിയ
പട്ടു മെത്തയ്ക്കു
പൗരൊഹിത്യം
ഒന്നിച്ച് തീയിട്ട
അന്നു മുതലാണു
ഭൂമി ഒരു നരകമായി
പുകഞ്ഞു തുടങ്ങീത്.
നിഷേധ പ്രണയം തൊട്ടരികെ
പൂത്തു നിന്നും
ഒന്നു പറിച്ചെടുക്കാഞ്ഞൊരു
പത്തു തല വിഡ്ഡി
പുരാണങ്ങളിൽ
ജീവിച്ചിരുന്നു..
സീതെ,
കടലിനക്കരെ
നീ നഷ്ടപ്പെടുത്തിയത്
പത്തു തലകളിലും
നിനക്കായ് അലയടിച്ചിരുന്ന
പ്രണയ തിരമാലകളുടെ
നനഞ്ഞ തലോടുകളല്ലെ!
മുറി നിലാവും
ഓംകാരവും
മരക്കുരിശും
പരസ്പരം പുണർന്ന്
പുതച്ചുറങ്ങിയ
പട്ടു മെത്തയ്ക്കു
പൗരൊഹിത്യം
ഒന്നിച്ച് തീയിട്ട
അന്നു മുതലാണു
ഭൂമി ഒരു നരകമായി
പുകഞ്ഞു തുടങ്ങീത്.
No comments:
Post a Comment