ലോകാവസാനത്തെ
കുറിച്ചാണ് ക്ലബ്ബിലിന്ന്
സംസാരിച്ചത്..
ഇക്കൂട്ടത്തില്‍ മരിക്കാതെ
നമ്മളിലാരെങ്കിലും ...
ബാക്കിയാല്‍
എന്തെല്ലാം ചെയ്യുമെന്നാരോ
ചൊദിച്ചതിന്
ഒന്നാമന്‍ പറഞ്ഞൂ..
ബാക്കിയായേക്കുവുന്ന
മറ്റൊരെയെങ്കിലും തേടി
പോകുമെന്ന്..
രണ്ടാമന് പ്രളയം
കവരാഞ്ഞ ധനം
മതിയാരുന്നൂ..
മൂന്നാമന്‍
അവസാനം വരെ
ആലൊചിച്ച് കൊണ്ടിരുന്നൂ..
നാലാമനു ശൂന്യമായ
ലോകത്ത്
ജീവിച്ചിരിക്കുന്നതില്‍
ത്രില്‍ ഇല്ലാരുന്നൂ..
ഒടുവിലെന്റെ ഊഴമായീ..
വെളിച്ചം
മങ്ങിയ കോണിലേക്കൊന്ന്
പാളി നോക്കി പതിയെ
കണ്ണടച്ചൊരു മാത്ര ചിന്തിച്ചൂ ഞാന്‍..
നീയില്ലാതായി പൊകുന്നയിടത്ത്
അവസാനിക്കുന്നതാണെന്റെ
ലോകമെന്ന്
എങ്ങനെ ഞാന്‍ പറയും..
ചിരിച്ച് കൊണ്ട്
ലോകാവസാനത്തില്‍
വിശ്വസിക്കുന്നില്ലെന്നവരോട്-
കള്ളം പറഞ്ഞ്
ഞാനെഴുന്നേറ്റ്
നടന്നൂ....
കുറിച്ചാണ് ക്ലബ്ബിലിന്ന്
സംസാരിച്ചത്..
ഇക്കൂട്ടത്തില്‍ മരിക്കാതെ
നമ്മളിലാരെങ്കിലും ...
ബാക്കിയാല്‍
എന്തെല്ലാം ചെയ്യുമെന്നാരോ
ചൊദിച്ചതിന്
ഒന്നാമന്‍ പറഞ്ഞൂ..
ബാക്കിയായേക്കുവുന്ന
മറ്റൊരെയെങ്കിലും തേടി
പോകുമെന്ന്..
രണ്ടാമന് പ്രളയം
കവരാഞ്ഞ ധനം
മതിയാരുന്നൂ..
മൂന്നാമന്‍
അവസാനം വരെ
ആലൊചിച്ച് കൊണ്ടിരുന്നൂ..
നാലാമനു ശൂന്യമായ
ലോകത്ത്
ജീവിച്ചിരിക്കുന്നതില്‍
ത്രില്‍ ഇല്ലാരുന്നൂ..
ഒടുവിലെന്റെ ഊഴമായീ..
വെളിച്ചം
മങ്ങിയ കോണിലേക്കൊന്ന്
പാളി നോക്കി പതിയെ
കണ്ണടച്ചൊരു മാത്ര ചിന്തിച്ചൂ ഞാന്‍..
നീയില്ലാതായി പൊകുന്നയിടത്ത്
അവസാനിക്കുന്നതാണെന്റെ
ലോകമെന്ന്
എങ്ങനെ ഞാന്‍ പറയും..
ചിരിച്ച് കൊണ്ട്
ലോകാവസാനത്തില്‍
വിശ്വസിക്കുന്നില്ലെന്നവരോട്-
കള്ളം പറഞ്ഞ്
ഞാനെഴുന്നേറ്റ്
നടന്നൂ....
No comments:
Post a Comment