Friday, March 28, 2014

ഒരു അര്‍ദ്ധവിരാമം
കൊണ്ടവസാനിപ്പിക്കാനാത്ത
വാചകമാണു നീ..
ഒരു പൂര്‍ണ്ണ വിരാമത്തില്‍
അവസാനിക്കാത്ത
വാക്യവും..
ഒരക്ഷരം കൊണ്ടും
പൂര്‍ണ്ണമാക്കാനാകാത്ത
പ്രിയപ്പെട്ട കവിതേ,
ഒടുവില്‍ ഞാനെന്റെ
ജീവന്റെ നേരു കൊണ്ട്
നിന്നെയെഴുതും..
വരികള്‍ക്കിടയില്‍
ഞാന്‍ കുറിച്ചത്
നിനക്ക് മനസിലാകുന്ന
അന്ന് ഞാന്‍ സ്വര്‍ഗത്തില്‍
നിന്നെ ആലിംഗനം ചെയ്യും
നിന്റെ ചോദ്യങ്ങളെ
ഒരു ചുംബനം കൊണ്ട്
ഉത്തരമില്ലാത്തതാക്കും..
നീ കരയരുത്..
നിന്റെ കണ്ണീരിനു പകരം
തരാന്‍ എനിക്ക്
ഉറപ്പുള്ളൊരു ജീവന്‍
പോലുമില്ലാ ..

No comments:

Post a Comment