Friday, March 28, 2014

കിനാവുകളുടെ മുറ്റത്ത്
ഞാനൊരു പൂച്ചെടി
നട്ടിട്ടുണ്ട്..
ഒരിക്കല്‍,
പ്രത്യാശകളുടെ
സങ്കലനം കൊണ്ട്
വര്‍ണ്ണാഭമായതോ,
നിരാശകളുടെ
വ്യവകലനം കൊണ്ട്
വ്രണിതാര്‍ദ്രമായതോ
ആയൊരു പൂ
അവടെ പുഷ്പിക്കും,
പ്രകൃതി ദുരന്തങ്ങള്‍
തുടര്‍ച്ചകളാകുന്നൊരു
ദുരിത ഭൂവില്‍,
ചുടുചോരയുണ്ടും
മിഴി നീരു കൊണ്ടും
അതെന്റെ ഹൃദയത്തോളം
വളരും..
ആ പൂവിനു
നിന്റെ പേരായിരിക്കും,
മുള്ളുകൊള്ളാതെ
നീയത് പറിച്ചെടുക്കണം,
വാസനിക്കുക എന്റെ
ജീവനാകും,
കഥാന്ത്യത്തില്‍
അന്ധനായി പോകുന്ന
ഒറ്റമുള്‍ച്ചെടി
പൂന്തോട്ടക്കാരനോട്
നീ പറയണം..
“ആ പൂവിന്റെ
നിറമെന്തായിരുന്നൂ”

No comments:

Post a Comment