Friday, March 28, 2014

ദീർഘ വീക്ഷണത്തിന്റെ
ഗണിത ശാസ്ത്രം
എനിക്കപരിചിതമായതിനാലാകാം
നമുക്കിടയിൽ
ഞാൻ കൂട്ടിയും കിഴിച്ചും
വഴി കണ്ടെത്തിയ
കണക്കുകളെല്ലാം
പിഴച്ച് പോയത്..
രസതന്ത്രത്തിന്റെ
ചേരുവകളെനിക്ക്
അപരിചിതമയാറതിനാലാകാം
നമുക്കിടയിൽ
ഞാൻ ചേർത്ത രസക്കൂട്ടുകളെല്ലാം
ധവള ധൂമമായ് ,വായുവിലലിഞ്ഞത്
ജീവശാസ്ത്രത്തിന്റെ
പരിണാമ ഗതിവിഗതികളെനിക്ക്
അപരിചിതമായതിനാലാകാം
നമുക്കിടയിൽ
ഞാൻ വിത്തു പാകിയ
ശതകോടി ബീജങ്ങളൊന്നും
വിടർന്നു ശലഭമാകാഞ്ഞത്
ഭൗതിക ശാസ്ത്രത്തിന്റെ
പ്രതി പ്രവർത്തനങ്ങളെ
കുറിച്ചെനിക്കറിയാഞ്ഞതിനാലാകാം
നമുക്കിടയിലെ
ദ്രവ്യത്തെയും ഊർജ്ജത്തെയും
സിദ്ധാന്തങ്ങളാക്കാനാകാഞ്ഞത്.
ജ്യോതി ശാസ്ത്രത്തിന്റെ
നുഗൂഡതകളപരിചിതമായതിനാലകണം
എനിക്കറിയാത്ത ഗ്യാലക്സിയിൽ
നമുക്ക് കണ്ടെത്താനാകാഞ്ഞ
ജന്മ് നക്ഷത്രങ്ങളിന്നും
ഒളിഞ്ഞും മറഞ്ഞുമിരിക്കുന്നത്..
എല്ലാ ശാസ്ത്രങ്ങൾക്കു
മുന്നിലും ഞാൻ തോറ്റൂ..
നീയെന്ന മനുഷ്യനു മുന്നിലും

No comments:

Post a Comment