Friday, March 28, 2014

അബോധാവസ്ത്ഥയില്‍
തികട്ടി വരുന്നത്
മദ്യത്തിന്റെ
പിത്തരസമല്ലാ...
നിന്നോട് പറയാനാകാതെ
ചവച്ചിറക്കിയ മൌനമാണ്,
മദിരാലയത്തിന്റെ
മറവു പുരയില്‍
തിരസ്കരിക്കപ്പെട്ട കാമുകന്‍
വ്രണിത ഹൃദയനായ് ചാറിച്ച
ചര്‍ദ്ദിലു പോലെ,
നീ മൂക്ക് പൊത്തിയോടി-
യെക്കാവുന്ന വാക്കുകള്‍...
എങ്കിലും,
കരളു നൊന്ത് ഞാന്‍
കള്ള് മോന്തുന്ന,
ഏതെങ്കിലുമൊരു
പാതിരാവില്‍,
നിന്റെ നിദ്രയുടെ
ആഴങ്ങളിലേയ്ക്ക്
എന്റെ ഭ്രാന്തിന്റെ
ഉഛസ്ഥായി
മണിയടിക്കും..
കുഴഞ്ഞ നാവിനാലെങ്കിലും
ഉറച്ച ശബ്ദത്തില്‍,
നിറഞ്ഞ ബോധത്തില്‍
ഞാനിത്രയും പറയും,
കഴുവര്‍ടെ മോളേ
മുടിഞ്ഞ പ്രണയമാണെനിക്ക്..
..

No comments:

Post a Comment