ഇന്ന് തൃശ്ശൂരിൽ നിന്നും എർണാകുളത്തേക്കൊരു ബസ്സ് യാത്രാ.. ലേഡീസ് സീറ്റിനു തൊട്ട് പിറകെ ഉള്ള മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ വിൻഡോ സൈഡിലാണ് ഞാനിരിക്കുന്നെ, മുൻപിലെ ലേഡീസ് സീറ്റ് കാലി.. ബസ്സിനു പൊറത്ത് വായ് നോക്കി നിൽകുന്ന ഗേൾസിൽ മരുന്നിനൊന്നെങ്കിലും വന്നു കേറിയിരുന്നെങ്കിലെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ച വിജൃംഭിത നിമിഷങ്ങൾ.. പൊടുന്നനെ എന്നെ സ്തബ്ധൻ ആ‍്ക്കീ... ഒരു പന്ന കഷണ്ടി മദ്ധ്യ വയസ്കൻ അവടെ വന്നിരുന്നൂ.. ഉടനെ,അതു വരെ പൊറത്ത് ഫോണും കയ്യേപ്പിടിച്ച് കുറുകി കൊണ്ടിരുന്ന ഒരു സുന്ദരി കൊച്ചും ബസ്സിനകത്തു കേറി...മൊത്തത്തീ അവടൊക്കെ ഒന്നു അവലോകനം ചെയ്ത്..സീറ്റില്ലാന്ന് ബോധ്യപ്പെട്ടപ്പൊ ആ സുന്ദരി കുട്ടി പൊറത്തിറങ്ങി പോയീ.. ലേഡീസ് സീറ്റിലിരിക്കുന്ന ആ കിഴവനെ എണീപ്പിക്കാനുള്ള അവളുടെ ആർജ്ജവമില്ലായ്മയെ ഓർത്ത് എനിക്ക് പുച്ഛം തോന്നീ.അല്ലെലും അവൾക്ക് യോഗമില്ലാ.. എന്നൊക്കെ കരുതി ഇരിക്കുബ്ബൊ അതേ സീറ്റിൽ മാന്യനെന്ന് തോന്നിപ്പിക്കുന്ന ഒരു നീല ഷർട്ടു കാരനും,പിറകിൽ റൈഡിംഗ് ജാക്കറ്റ് ഇട്ട ഒരു അലവലാതീം കൂടെ കേറി ഇരുന്നൂ.. വണ്ടി പൊറപ്പെട്ടൂ.. ശക്തൻ സ്റ്റാന്റിൽ വെച്ചാണെന്ന് തോന്നുന്നൂ.. രണ്ടു ചേച്ചി മാരും ഒരു പെങ്കൊച്ചും കൂടെ ബസ്സിൽ കേറീ.. അതിൽ ഒരു ചേച്ചീ..ലേഡീസ് സീറ്റിലിരിക്കുന്ന ആ ടീംസിനോട് ഇത് ലേഡീസ് സീറ്റാണെന്ന് ഓർമ്മപ്പെടുത്തിയപ്പോൾ ആ നീല ഷർട്ടു കാരൻ ആദ്യം എണീറ്റു.. റൈദിംഗ് ജാക്കറ്റും ഇട്ടിരിക്കുന്ന ആ ചെറുക്കൻ എണീക്കാൻ കൂട്ടാക്കീലാ.. എണീറ്റ് കൊടുത്ത ആളേ എന്തോ പറഞ്ഞ് കളിയാക്കുന്നതും നടുവിലോട്ട് നീങ്ങി ഇരുന്ന് ,സീറ്റ് ചോദിച്ച ചേച്ചിക്ക് ഇരിക്കാൻ ഇടം കൊടുക്കുന്നതും കണ്ടു.. പിന്നെ അവൻ ആ മദ്ധ്യ വയസ്കന്റെ ചെവിയിൽ എന്തോ കുറുകുന്നതും,അവരിരുവരും ചിരിക്കുന്നതുമെല്ലാം കാണാം. ശരിക്കും എനിക്ക് ദേഷ്യം വരികയും..അവനെ നാലു പറയണം എന്നു തോന്നുകയുമെല്ലാം ചെയ്തതാണു.. പക്ഷെ അവനു നല്ല മസ്സിലാരുന്നു.. നെറ്റീൽ വെട്ടു കൊണ്ട പോലെ ഒരു പാടൊക്കെ കാണാം.. എന്തിനാ ചുമ്മാ ലേഡീസ് സീറ്റിലിരിക്കണ വയ്യാ വേലിയെ എടുത്ത്.. .. എങ്കിലും എന്തു പറഞ്ഞാണവൻ ആ സ്തീയുടെ സീറ്റിനായുള്ള അവകാശ വാദത്തെ പ്രതിരോധിക്കുന്നെ എന്നറിയാൻ എനിക്ക് കൌതുകമുണ്ടാരുന്നൂ.. സീറ്റു കിട്ടാഞ്ഞ ചേച്ചി ഒരു സപ്പോർട്ടിനായി ചുറ്റും പരതുന്നതെനിക്ക് കാണാം.. ബസ്സിലെ എന്റടുക്കെ ഇരിക്കുന്നവരടമുള്ള മാന്യ ദേഹങ്ങൾ ഇങ്ങനെ ഒന്നും സംഭവിക്കുന്നില്ലാന്നും തങ്ങളൊക്കെ വേറേതോ ലോകത്താണെന്നുമുള്ള ഭാവേന ചടഞ്ഞിരിക്കുവാണു.. ഞാനും!! ഒടുവിൽ കണ്ടക്ടർ സാർ വന്നൂ.. ചേച്ചി കണ്ടകടറോട് പരാതിപ്പെട്ടൂ..അയാളത് കേട്ട ഭാവം നടിച്ചില്ലാ.. എങ്കിലും കേട്ടു. ആ സീറ്റിലോട്ടൊന്ന് പാളി നോക്കീ.. എന്റെ അതേ മാനസിക വ്യപാരം ആരിക്കണം.. ആ മസിലന്റെ നെറ്റീലെ വെട്ടു പാടു കണ്ടപ്പൊ പാവം കണ്ടക്ടർക്കും തോന്നീത്.. പക്ഷെ അതല്ലാലോ അതിന്റെ ശരി.. അതു കണ്ടക്ടർക്കും അറിയാവുന്നേൽ ആകണം.. അയാൾ ആർക്കോ വേണ്ടിയെന്ന പോലെ “ലേഡീസ് സീറ്റ് ഒഴിവാക്കി കൊടുക്കണം” എന്നും പറഞ്ഞ് ഒരൊറ്റ ചാട്ടമാരുന്നൂ മൂന്നടി അകലേക്ക്.. ശരിക്കും എനിക്ക് ചിരി വന്നൂ.. കണ്ടകറെ ആരും മൈന്റാക്കീലാ.. ചേച്ചി പിന്നേം ശശീ... ഒടുവിൽ കൊടകര കഴിഞ്ഞപ്പോൾ സഹികെട്ട ചേച്ചീ,ആ പയ്യനെ തോണ്ടി വിളിച്ച് സീറ്റീന്ന് എണീക്കാൻ പറഞ്ഞൂ.. അവൻ അവരോട് തർക്കിക്കുന്നൂ.. പിന്നെ അടുത്ത ഒരു മിനിറ്റിൽ എനിക്ക് എങ്ങു നിന്നോ ഒക്കെ വന്ന ഒരു ..ഹാ ആ ഒരിത്.. ഞാനവനെ തോണ്ടി വിളിച്ച് പറഞ്ഞൂ.. നീ നമ്മളാണുങ്ങടെ വെല കളായരുത്.. ഇത് ലേഡീസ് സീറ്റാണു എണീറ്റു കൊടുക്കുക തന്നെ വേണം ന്ന്.. അവന്റെ മറുപടി ഇങ്ങനാരുന്നൂ.. “ ചേട്ടൻ മോളിലോട്ടൊന്ന് നോക്കിക്കെ.. സ്ത്രീകൾക്ക് മുനഗണന എന്നേ ഉള്ളൂ..സ്ത്രീകൾക്ക് മാത്രം ആണെന്നല്ലാ” നിന്റെ ഷർട്ടിനടീൽ സ്തനം ആണോടാന്ന് ചോദിക്കാനുള്ള കലിപ്പു വന്നെങ്കിലും..ശാന്തമായി അവനെ പറഞ്ഞു മനസിലാക്കി..ആ എഴുതിയിരിക്കുന്നേന്റെ അർത്ഥം സ്ത്രീകളീ സീറ്റിനു അവകാശവാദമുന്നയിച്ചാൽ അനുവദിച്ച് കൊടുക്കണമെന്നതാണു.. ഇത്രെം അവർ പറഞ്ഞും താനിവിടുന്നെണീക്കാത്തെ ചീപ്പ് ഏർപ്പാടാണു എന്ന്.. ഉടനെ അവൻ താൻ ഒരു പാടു ദൂരെ കൊടൈക്കനാലീന്ന് വരുവാണെന്നും,നല്ല ക്ഷീണമുണ്ടെന്നും പറഞ്ഞൂ ദയനീയനായീ.. എങ്കിൽ താനവിടുന്നെണീറ്റ് ഇവിടിരുന്നൊ ഞാനീ സീറ്റ് ഒഴിഞ്ഞു തരാമെന്നു പറഞ്ഞു ഞാൻ ത്യാഗിയുമായീ..അവനൊന്നും പറയാനില്ലാരുന്നൂ.. എന്നിട്ടും അവൻ എണീറ്റില്ലാന്നത് വേറെ കാര്യം.. ഒടുവിൽ ഞാനാ ചേച്ചിയോട് പറഞ്ഞൂ..ചേച്ചി കണ്ടക്ടറോട് പറയൂ അല്ലാതെ ശരിയാകൂലാന്ന്.. ചേച്ചി എന്റെ മുഖത്തു നോക്കി ദയനീയമായി ചിരിച്ചൂ..സത്യമായും എനിക്ക് വല്ലാത്ത വിഷമം തോന്നീ.. എന്റടുക്കെ ഇരിക്കുന്നവരടക്കം ആരും ആ അന്യായത്തെ കണ്ടതായി നടിച്ചില്ലാ.. ഇതുമായി തട്ടിച്ച് നോക്കാനാകില്ലെങ്കിലും ഇതു പോലൊക്കെ തന്നൊരു നീതി കേടാരുന്നൂ ഷൊർണൂരിൽ മരിച്ചു വീണാ സൌമ്യാ എന്നതൊക്കെ ഞാനോർത്തൂ.. ആ സീൻ വൈൻഡപ്പ് ചെയ്ത് ഞാൻ പുറം കാഴ്ചകളിലേക്ക് തുറിച്ച് നോക്കീ. പക്ഷെ.. പിന്നെ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും,ആ പയ്യൻ പ്രത്യേകിച്ചൊരു കാരയവുമില്ലാതെ അവടെന്നെണീറ്റു കൊടുത്തൂ.. മോശമാണെന്ന് അവനു ബോധ്യപ്പെട്ടിരിക്കാം.. അല്ലെങ്കിൽ എന്റെ ഭീഷണിയിൽ ഭയന്നിരിക്കാം.. അതെന്താണേലും അവനെണീറ്റൂ.ആ സീറ്റിൽ ആ ചേച്ചി ഇർക്കുവേം ചെയ്തൂ.. അപ്പോഴും ആ പേട്ട് തലയൻ..ഇങ്ങനെ ഒന്നു സംഭവിക്കുന്നതായി അറിയുന്നു പോലുമില്ലാന്ന മട്ടിൽ പൊറത്തോട്ടും നോക്കി ഇരിക്കുവാരുന്നു.. വൈറ്റിലയിൽ ഇറങ്ങുന്നിടം വരെ.. മുണ്ടും ഷർട്ടും ഇട്ട് കഷണ്ടി ആയി പോയ പെബ്ബ്രന്നോത്തി ആണോടോ താനെന്ന് ചോദിക്കാനാഗ്രഹിച്ചെങ്കിലും,അയാൾടേം മുഖത്തുണ്ടാരുന്നു ഒരു വെട്ടു കൊണ്ട പാട്.. :-| ( ബസ്സിലെ സീറ്റ് എന്നതൊന്നല്ലാ.. ഇങ്ങനെ പലയിടങ്ങളിലും നമ്മുടെ കണ്മുന്നിൽ സ്ത്രീകളപമാനിക്കപ്പെടുകയും നീതി ലഭിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്,എത്രയോ കാഴ്ചകൾ നമ്മളിങ്ങനെ കണ്ടില്ലെന്ന് നടിക്കുന്നൂ, നാളെ നമ്മുടെ അമ്മയ്ക്കും പെങ്ങൾക്കും ഭാര്യയ്ക്കും മകൾക്കുമെല്ലാം ഈ അവസ്ഥകളേ നേരിടേണ്ടി വരുബ്ബോളാണു നമുക്കിതൊരു വേദനയാകുക.. ഓർക്കുക ഓരോ സ്തീയും ആരുടെയൊക്കെയോ മേല്പറഞ്ഞ ഓരോന്നുമാണു.. അവർക്കു വേണ്ടി സംസാരിക്കുക എന്നത് നല്ലൊരാണിന്റെ കടമയുമാണ് ഞാനിനി ഒരിക്കലും ഇങ്ങനൊരു കാഴ്ചയ്ക്ക് മുന്നിൽ ശബ്ദമില്ലാതെ നിക്കൂലാ.. നമുക്കെല്ലാം അങ്ങനെ ആകാതിരിക്കാൻ ശ്രമിക്കാം.. )
No comments:
Post a Comment