Friday, March 28, 2014

കവി കരഞ്ഞു കൊണ്ട്‌
ചിരിക്കുന്ന കളള അക്ഷരങ്ങളാണു
കവിതയെന്നറിയാത്ത കാമുകി
ഉറക്കത്തിനു മുന്നെ അഹങ്കരിച്ച്‌ ചിരിക്കും..

രണ്ട്‌ തരത്തിലുളള
കവികളാണുള്ളത്‌..
ഒന്ന്,
കവിത വിറ്റ്‌ 
കമന്റ്‌ വാങ്ങുന്നവരും..
പിന്നെ 
കരളു നൊന്ത്‌
കണ്ണീരൊഴുക്കുന്നവരും

ഹൃദയം തുറക്കുന്ന 
വിദ്യ പഠിക്കണം
വിരിയാൻ തുടങ്ങുന്ന
ഈ പുഷ്പ്പങ്ങളിൽ നിന്ന് !

ഹൃദയത്തിനേൽക്കുന്ന 
മുറിവാണു പ്രണയം..
അവിടുന്നു കിനിയുന്ന
നിണമാണു കവിത..

ഏറ്റവും മനോഹരമായ 
കവിതയ്ക്ക്‌
രണ്ടക്ഷരങ്ങളെ ഉള്ളൂ,
നിന്റെ പേർ.


മുറിവു
വീഴുന്നയെന്റെ
ഹൃദയത്തിലെന്നെങ്കിലു-
മൊരു പിടച്ചില്‍ കണ്ടു
നിന്റെ കണ്ണു തൂവിയാല്‍
അന്നറിയുക.
അതിനകത്ത് ഭദ്രമായി
ഞാന്‍ കരുതിയിരുന്ന
നിന്നിലേക്ക് തന്നെയാണു
ഇന്നോളം നീയെയ്ത
ഓരോ അബ്ബുമെന്നു..

മുല്ലമൊട്ടിന്റെ 
മൂർദ്ധാവിൽ ചുംബിച്ചു,
മണ്ണിലേക്കറ്റു വീഴും മുന്നെ
മഞ്ഞു തുള്ളി 
മന്ത്രിച്ചിരിക്കുക
മറക്കരുതെന്നൊ.. 
മറ്റൊരു പുലരിയിൽ
മറുജന്മമെടുത്തു വരും മുന്നെ
മുട്ടോളമെത്തുന്ന
മുടിയിഴത്തുബ്ബിൽ
തൂങ്ങി മരിക്കരുതെന്നൊ!

No comments:

Post a Comment