Friday, March 28, 2014

ജീവിക്കുന്നതിനിടയ്ക്ക്‌
പ്രണയിക്കാൻ മറന്നു പോയി
വിശപ്പു കൊണ്ട്‌ മരിച്ചവരുടെ
തിക്കിലും തിരക്കിലും
സ്വർഗ്ഗത്തിലും ജീവഹാനിയെന്ന്
പത്രവാർത്ത..

നീയൊരു തോക്കിൻ തിരയായെന്റെ നെഞ്ചിലേക്കാഴ്‌ന്നിറങ്ങണം..
നീ മിടിക്കുന്ന നെഞ്ചകം കണ്ടു നീ തോറ്റു ലജ്ജിക്കണം..

ഒരു നെല്ലിക്കാ
വെലിപ്പത്തിൽ
നിന്നെ ഉരുട്ടിയെടുത്ത്
ഉപ്പിലിടണമെന്നുണ്ട്,
കുപ്പിക്കുള്ളിലെന്നും
വാടാതേം തളരാതേം
നിന്നെ കാണാന്...
എന്റെ
അടുക്കളയലമാരയിൽ
ഏറ്റവും അന്തസ്സുള്ള
അന്തപ്പുരമാകും
നീയുറങ്ങുന്ന
ചീന ഭരണീ..

അടുത്ത ഉറക്കത്തിലെങ്കിലും
കണ്ണു തുറക്കേണ്ടത്
ഒരു സ്വപ്നത്തിലേക്കാകണം,
നീ നഷ്ടമാവുന്നതും,
ഞാന്‍ തനിച്ചാകുന്നതും
മുറിവൊഴുക്കുന്ന
ഓര്‍മ്മപ്പെടുത്തലിലേക്കാരുത്.

No comments:

Post a Comment