Friday, March 28, 2014

അറിയപ്പെടാത്ത
കവിയുടെ എഴുതപ്പെടാത്ത
കവിതയില്‍ നിന്നും
ചിതറി വീണ വരികള്‍
ഇങ്ങനെ ആരുന്നൂ..
“അവസാനത്തെ രാത്രിയെ
ഞാനോര്‍ക്കുന്നില്ലാ..
ആകാശം താരാവൃതമോ
ശൂന്യമോ ആരുന്നിരിക്കാം..
കാറ്റും മഴയും പെയ്തിരിക്കാം
പെയ്യാതെം ഇരുന്നിരിക്കാം.
ആല്‍ക്കഹോളിന്റെ
അതിവിപ്ലവം
തളര്‍ത്തിയ സിരകളുമായി
ഞാനുറക്കത്തിലേക്ക്
വീഴുബ്ബോള്‍
ഓര്‍മ്മകളില്‍ നീ
മാത്രമായിരുന്നൂ..
പിന്നെ,
സ്വപ്നങ്ങളുടെ ആകാശത്ത്
അനന്ത കോടി താരകളായി
നീ നിറഞ്ഞു നിന്നൂ.
വേനലുരുകുന്ന മണ്ണിലേക്ക്
ആശ്വാസത്തിന്റെ
അതി വര്‍ഷമായി നീ
പെയ്തിറങ്ങീ..
നിദ്രയില്‍ നിറയെ
നീയും താരകളും
മഴയും മാത്രമാരുന്നൂ..
ഉറക്കമുണരുബ്ബോള്‍
അനിശ്ചിതത്വത്തിന്റെ
ആകാശങ്ങളില്‍
അതിവേഗത്തില്‍ തിരിയുന്ന
ഘടികാര സൂജിക്കൊത്ത
ഫാനിലേക്കു മിഴി നട്ട്.
നഷ്ടപ്പെട്ട രാത്രിയിലെ
പ്രിയപ്പെട്ട സ്വപ്നങ്ങളെ
ചികഞ്ഞെടുകാന്‍
ശ്രമിച്ച് ഞാന്‍
തോറ്റുപോകുബ്ബോള്‍
നിനക്ക് വാക്ക് തന്നിരുന്ന
കവിത പകുതിയില്‍
തട്ടിതെറിപ്പിക്കപ്പെടുബ്ബോള്‍...

No comments:

Post a Comment