Friday, March 28, 2014

രസതന്ത്രത്തിന്റെ
ചേരുവകളെനിക്ക്
അപരിചിതമയാറതിനാലാകാം
നമുക്കിടയിൽ 
ഞാൻ ചേർത്ത രസക്കൂട്ടുകളെല്ലാം
ധവള ധൂമമായ് ,വായുവിലലിഞ്ഞത്

കാക്കയുടെ സൃഷ്ടി പ്രക്രിയയിൽ
കറുപ്പരച്ച്‌ ചേർക്കുബ്ബോൾ
ദൈവം കരുതിയിരുന്നിരിക്കുമോ
ഭുമിയിൽ,
ഉഛിഷ്ടവും മാലിന്യവും
ഭക്ഷണമാക്കുന്ന
അധകൃത പറവ വിഭാഗമാകണം ഈ
കറുത്ത പക്ഷിയെന്ന്..
എങ്കിലേതോ വിപ്ലവ
പോരാട്ടത്തിലൂടെ
ബലിച്ചോറൂണിന്റെ
കൈയ്യടിയൊച്ചയ്ക്ക്‌
കാത്തിരിപ്പായ്‌ മാറിയ
കാക്ക സഖാക്കൾക്ക്‌
അഭിവാദ്യങ്ങൾ!

ഞാനെന്ന ചായക്കോപ്പയിൽ
അലിഞ്ഞിറങ്ങിയൊരു
പഞ്ചാരയുണ്ടയുണ്ട്,
ഇഴയിടർത്താനാകാതെ..
ഈച്ച വീഴാതെ കാത്തോണെ
പടച്ചോനെ

No comments:

Post a Comment