Friday, March 28, 2014

നിന്റെ പേരു ചൊല്ലി
പിടയ്ക്കുന്ന ഹ്രൃദയത്തോട്‌
ചേർത്തു പിടിച്ചെനിക്കു
നിന്നെയുറക്കണം..
ഒരു രാത്രി മുഴുവനെനിക്കാ
നിദ്ര കണ്ണു ചിമ്മാതെ കാണണം.
നിന്റെ നല്ല സ്വപ്നങ്ങൾക്ക്‌
കുട പിടിക്കണം..
ചീത്ത സ്വപ്നങ്ഗൾക്ക്‌
കുരിശു കാട്ടണം..
പുലരിയുണരുന്നതിനും
മുൻപെ നിന്നെയുണർത്തണം..
നനുത്ത കപോലത്തിലാഞ്ഞ്‌
ചുംബിച്ച്‌ വെളിച്ചം കാട്ടണം..
യാത്ര ചൊല്ലി പിരിയും
മുൻപ്‌.. ഉറക്കമിഴയുന്ന
എന്റെ മിഴികളിൽ
ഉണർന്നിരിക്കുന്ന
നിന്നെ കണ്ട്‌ നീ
അദ്ഭുതം കൂറണം..
ചിരിച്ചു കൊണ്ടെനിക്ക്‌
ഓടി മറയണം..
ഇനി എല്ലാ അസ്തമനങ്ഗളും
നിന്നെയെന്റെ കണ്ണിലെക്കൊട്ടിക്കാൻ
കറുക്കുന്നൊരാ രാത്രിയ്ക്കായ്‌
അതിനു മാത്രമായുള്ള
കാത്തിരിപ്പാണു..

No comments:

Post a Comment